- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്ലോബൽ നഴ്സിങ് അവാർഡ്: ഗ്രാൻഡ് ജൂറിയെ പ്രഖ്യാപിച്ചു
ദുബായ്: മെയ് 12-ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ ദുബായിൽ പ്രഖ്യാപിക്കപ്പെടുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് അവാർഡ്സിൽ വിജയികളെ കണ്ടെത്തുന്നതിനായി ഗ്രാൻ ജൂറിയെ പ്രഖ്യാപിച്ചു. ആഗോള ആരോഗ്യരംഗത്തെ പ്രമുഖരായ സിറ്റ്സർലന്റിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ്-ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹോവാർഡ് കാറ്റൺ, ഗ്ലോബൽ എച്ച്ഐവി പ്രിവൻഷൻ കോയലിഷൻ കോ-ചെയർ പേഴ്സണും, ഗവൺമെന്റ് ഓഫ് ബോട്ട്സ്വാനയുടെ മുൻ ആരോഗ്യമന്ത്രിയും, പാർലമെന്റ് അംഗവുമായ പ്രൊഫ. ഷെയ്ല ത്ലോ, ഡബ്ല്യൂഎച്ച്ഒ കൊളാബറേറ്റിങ്ങ് സെന്റർ ഫോർ നഴ്സിങ് അഡ്ജൻക്റ്റ് പ്രൊഫസറായ ജെയിംസ് ബുക്കാൻ, സിറ്റ്സർലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ റിസിലിയൻസ് ടു ഡിസാസ്റ്റേർസ് ആൻഡ് കോൺഫ്ളിക്റ്റ്സ് ഗ്ലോബൽ സപ്പോർട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി, ജമൈക്ക ആസ്ഥാനമായ കരീബിയൻ വൾനറബ്ൾ കമ്യൂണിറ്റീസ് കോഅലീഷൻ (സിവിസി) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ കരോലിൻ ഗോമസ് തുടങ്ങിയവർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ പ്രഖ്യാപിക്കുക.
നഴ്‌സിങ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വ്യക്തിക്ക് 250,000 ഡോളറിന്റെ ഗാന്റ് പ്രൈസും, മറ്റ് 9 ഫൈനലിസ്റ്റുകൾക്ക് മികച്ച അവാർഡുകളും നൽകും.
ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ സമൂഹത്തിനായി നിറവേറ്റിക്കൊണ്ടിരിക്കുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന ഈ ഉദ്യമത്തെ, നഴ്‌സുമാരുടെ ക്ഷേമവും, തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടി നിലകൊള്ളുന്ന, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ഐസിഎൻ) സിഇഒ ഹോവാർഡ് കാറ്റൺ പ്രശംസിച്ചു. 'ഐസിഎൻ സിഇഒ എന്ന നിലയിൽ നഴ്‌സുമാർ ലോകമെമ്പാടുമുള്ള ആരോഗ്യ പുരോഗതിക്ക് നേതൃത്വം നൽകുന്നതെങ്ങനെയെന്ന് എനിക്കറിയാം, നഴ്‌സിങ് രംഗത്തെ ആഗോള മികവിനെ ആസ്റ്റർ ഗാർഡിയൻസ് ഉദ്യമത്തിലൂടെ അംഗീകരിക്കുകയും അവർക്ക് മികച്ച സമ്മാനത്തുക നൽകുകയും ചെയ്യുന്നത് അഭിനന്ദനീയമാണെന്നും ഹോവാർഡ് കാറ്റൺ കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ നഴ്‌സിംഗിനായുള്ള ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തിലെ അനുബന്ധ പ്രൊഫസറായ പ്രൊഫസറും, സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് നഴ്‌സിങിലെ വിസിറ്റിങ് പ്രൊഫസറും, ലണ്ടനിലെ ഹെൽത്ത് ഫൗണ്ടേഷനിൽ സീനിയർ ഫെലോയുമായ ജെയിംസ് ബുക്കാനും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ അശ്രാന്ത പരിശ്രമം നടത്തുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് അവാർഡുകൾ. 'നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഹൃദയമിടിപ്പാണ് ഓരോ നഴ്‌സുമാരും. ആ പ്രതിബദ്ധതയും, കാര്യക്ഷമതയും നിലനിർത്തിക്കൊണ്ടാണ് മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിലും അവർ മുന്നിൽ നിന്ന് നയിച്ചത്. ഒരു സമൂഹമെന്ന നിലയിൽ അവരുടെ സംഭാവനകളെ കൂടുതൽ സമഗ്രമായി അംഗീകരിക്കേണ്ടതുണ്ട്. ഈ ഉദ്യമത്തിൽ ആസ്റ്റർ ഗാർഡിയൻസുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജെയിംസ് ബുക്കാൻ വ്യക്തമാക്കി.
ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ അവൻസ് മീഡിയയുടെ പട്ടികയിൽ ഇടം നേടിയ പ്രൊഫസർ ഷീല ത്ലോയാണ്് പാനലിലെ വിപുലമായ അനുഭവങ്ങളുള്ള മറ്റൊരു വ്യക്തിത്വം. മുൻ പാർലമെന്റ് അംഗവും ബോട്സ്വാന റിപ്പബ്ലിക്കിന്റെ ആരോഗ്യമന്ത്രിയുമായിരുന്ന അവർ അക്കാദമി രംഗത്തും ഗവേഷണത്തിലും വിപുലമായ കരിയർ കെട്ടിപ്പടുത്ത വ്യക്തിതമാണ്. ബോട്സ്വാന സർവകലാശാലയിലെ മുൻ നഴ്സിങ് പ്രൊഫസറും, ലോകാരോഗ്യ സംഘടനയുടെ ആംഗ്ലോഫോൺ ആഫ്രിക്കയ്ക്കുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിനുള്ള നഴ്സിങ് ആൻഡ് മിഡൈ്വഫറി ഡവലപ്മെന്റിന്റെ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടറുമാണ് അവർ.
വളരെ അഭിമാനത്തോടെയാണ് താൻ പാനലിൽ ചേരുന്നതെന്ന് വ്യക്തമാക്കിയ പ്രൊഫസർ ഷെയ്ല ത്ലോ, ഏറ്റവും വെല്ലുവിളി നിറഞ്ഞതും പ്രതികൂലവുമായ സാഹചര്യങ്ങളിൽ ലോകത്തെ നഴ്‌സുമാർ കഴിഞ്ഞ രണ്ട് വർഷം കാഴ്ചവെച്ച മുൻനിര സേവനത്തിന് മികച്ച പ്രതിഫലവും അംഗീകാരവും അർഹിക്കുന്നതായും ആസ്റ്റർ ഗാർഡിയൻ അവാർഡ്സിനെക്കുറിച്ച് സംസാരിച്ച അവർ അഭിപ്രായപ്പെട്ടു. ''ആരോഗ്യ സംരക്ഷണത്തിൽ പ്രതിരോധത്തിന്റെ ആദ്യ നിര കൈകാര്യം ചെയ്യുന്ന നഴ്‌സുമാർക്ക് അംഗീകാരം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചരിത്രം സൃഷ്ടിക്കുന്ന ഈ സുപ്രധാന അവാർഡിന്റെ ജൂറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അതിയായ സന്തോഷവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
''ആഗോളതലത്തിൽ ദുരന്തനിവാരണത്തിനും പകർച്ചവ്യാധി പ്രതികരണത്തിനും നഴ്‌സുമാരാണ് മുൻനിരയിലുള്ളതെന്നും, ഈ ജൂറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടനാണെന്നും, സിറ്റ്സർലന്റ് ആസ്ഥാനമായ യുനൈറ്റ്ഡ് നാഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാമിന്റെ റിസിലിയൻസ് ടു ഡിസാസ്റ്റേർസ് ആൻഡ് കോൺഫ്ളിക്റ്റ്സ് ഗ്ലോബൽ സപ്പോർട്ട് ബ്രാഞ്ച് ആക്റ്റിങ് ഹെഡായ മുരളീ തുമ്മാരുകുടി പറഞ്ഞു.
'മനുഷ്യരാശിക്കുവേണ്ടിയുള്ള സേവനങ്ങൾക്കും മഹത്തായ സംഭാവനകൾക്കും നഴ്സുമാർക്ക് ഒരു ആഗോള വേദിയിൽ അംഗീകാരം ലഭിക്കുക എന്നത് ആ സമൂഹം ഏറ്റവും കൂടുതൽ അർഹിക്കുന്ന കാര്യമാണെന്നും, ആസ്റ്റർ ഗാർഡിയൻസ് ലോഞ്ച് ചെയ്തതിലൂടെ ആ സമയം വന്നിരിക്കുകയാണെന്നും ഇതിന്റെ ഭാഗമാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കരീബിയൻ വൾനറബിൾ കമ്മ്യൂണിറ്റീസ് കോളിഷന്റെ (സിവിസി) എക്സിക്യൂട്ടീവ് ഡയറക്ടറും, പ്രോ ആക്റ്റിവിഡാഡിന്റെ ബാഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള പ്രത്യേക ഉപദേശകയുമായ ഡോ. കരോലിൻ ഗോമസ് പറഞ്ഞു. കരീബിയൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ കോ-ചെയർപേഴ്സണും, ഗ്ലോബൽ ഫണ്ട് ബോർഡിലേക്കുള്ള വികസ്വര രാജ്യങ്ങളുടെ എൻജിഒ ഡെലിഗേഷന്റെ ബോർഡ് അംഗവുമാണ് ഡോ. കരോലിൻ ഗോമസ്.
നിർവ്വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ, മൂല്ല്യനിർണ്ണയം എന്നിവയെ അടിസ്ഥാനമാക്കി വിദഗ്ധരുടെ ഒരു സ്വതന്ത്ര പാനൽ വിലയിരുത്തപ്പെടുന്ന അപേക്ഷകൾ പരിശോധിച്ച് അന്തിമ വിജയിയെ നിർണ്ണയിക്കാൻ സ്വതന്ത്രമായ ഒരു ഗ്രാന്റ് ജൂറിക്ക് മുന്നിൽ ഫൈനലിസ്റ്റുകളെ അവതരിപ്പിച്ചുകൊണ്ടാണ് ആസ്റ്റർ ഗാർഡിയൻസ് അവാർഡ് നിർണ്ണയത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുക. സൂക്ഷ്മത ഉറപ്പുവരുത്തുന്നതിന് 'പ്രൊസസ് അഡൈ്വസർ' എന്ന നിലയിൽ ഏണസ്റ്റ് ആൻഡ് യംങ് എൽഎൽപിയെ നിയോഗിച്ചാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അവാർഡിന്റെ ആദ്യ പതിപ്പായ ഈ വർഷം 2022 മെയ് മാസത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ വിജയികളുടെ പ്രഖ്യാപനവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത്. അന്തിമ തീരുമാനങ്ങൾ എടുക്കുന്ന ജൂറി അംഗങ്ങളുമായി ഫൈനലിസ്റ്റുകൾ വ്യക്തിഗത അഭിമുഖത്തിന് വിധേയരായതിനുശേഷം അന്താരാഷ്ട്ര നഴ്‌സസ് ദിനമായ 2022 മെയ് 12ന് വിജയികളെ പ്രഖ്യാപിക്കും. 250,000 യുഎസ് ഡോളറിന്റെ ഫസ്റ്റ് പ്രൈസിന് പുറമെ, മറ്റ് 9 ഫൈനലിസ്റ്റുകൾക്കും സമ്മാനങ്ങളും, അവാർഡുകളും സമ്മാനിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കുന്നതിനും ദയവായി സന്ദർശിക്കുക: www.asterguardians.com