ന്യൂഡൽഹി: ഉക്രൈനിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിക്കാൻ എയർ ഇന്ത്യ സർവീസ് നടത്തും. മൂന്ന് 'വന്ദേ ഭാരത് മിഷൻ' വിമാനങ്ങൾ മൂന്ന് ദിവസങ്ങളിലായി സർവീസ് നടത്തുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഫെബ്രുവരി 22,24,26 തീയതികളിലാണു യുക്രെയ്‌നിൽനിന്നുള്ള സർവീസുകൾ.

യുക്രെയ്‌നിലെ ഏറ്റവും വലിയ വിമാനത്താവളമായ ബോറിസ്പില്ലിൽനിന്നായിരിക്കും എയർ ഇന്ത്യ സർവീസുകൾ. യുക്രെയ്‌നിൽനിന്ന് ഇന്ത്യയിലേക്കു ിമാനസർവീസുകൾക്കുണ്ടായിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെ തീരുമാനം. വിമാന ടിക്കറ്റുകൾ കിട്ടാനില്ലെന്ന റിപ്പോർട്ടുകളിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ എംബസി യുക്രെയ്‌നിലെ ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.