- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡനിൽ ക്ലാസ് മുറികളിൽ മൊബൈൽ നിരോധിക്കുന്ന നിയമം പരിഗണനയിൽ; പുതിയ ബില്ലിന് അനുമതി ലഭിച്ചാൽ ഓഗസ്റ്റ് മുതൽ നിയമം നടപ്പിലാകും
ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്ന നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് സ്വീഡിഷ് സർക്കാർ. ഇതിനായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെന്റ ബിൽ അന്തിമ പരിഗണനയിലാണ്.മന്ത്രി ലിന ആക്സൽസൺ കിൽബോം ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്.
അദ്ധ്യാപകർ വിദ്യാർത്ഥികളോട് പഠന ആവശ്യങ്ങൾക്കായി പ്രത്യേകം നിർദ്ദേശിച്ചില്ലെങ്കിൽ, പാഠസമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കുന്ന തരത്തിലാണ് നിയമം വരുക.അദ്ധ്യാപനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ സജീവമായി ഉപയോഗിക്കുന്നില്ലെങ്കിൽ, വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ അദ്ധ്യാപകർക്ക് ഇപ്പോൾ അവകാശമില്ല.
എന്നിരുന്നാലും, സ്വീഡനിലെ പല സ്‌കൂളുകളിലും, വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ പ്രവേശിക്കുമ്പോൾ അവരുടെ മൊബൈൽ ഫോൺ സ്വമേധയാ കൈമാറാൻ കഴിയുന്ന തരത്തിൽ സംവിധാനമുണ്ട്. എന്നാൽ പുതിയ സംവിധാനത്തിലൂടെ വിദ്യാർത്ഥികൾ ക്ലാസ് തടസ്സപ്പെടുത്തുന്ന തരത്തിൽ ഫോൺ ഉപയോഗിച്ചാൽ അദ്ധ്യാപകർക്ക് നടപടിയെടുക്കാൻ കഴിയുന്ന തരത്തിലാണ് നിയമം നടപ്പിലാക്കുക.
സ്വീഡിഷ് വിദ്യാഭ്യാസം നവീകരിക്കുന്നതിനുള്ള മറ്റ് പദ്ധതികളുടെ ഭാഗമാണ് പുതിയ ബിൽ. ബില്ലിന് അനുമതി ലഭിച്ചാൽ ഓഗസ്റ്റ് ഒന്നിന് ഇത് നിലവിൽ വരും.