- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
നാളെ മുതൽ ബഹ്‌റൈനില്ക്ക് എത്തുന്നവർക്ക് പി.സി.ആർ പരിശോധനയും ക്വാറന്റെയ്‌നും ഇല്ല; കോവിഡ് പോസീറ്റീവാകുന്നവരുടെ സമ്പർക്കത്തിൽ വരുന്നവർക്കും ഇളവുകൾ
നാളെ മുതൽ ബഹ്‌റൈനില്ക്ക് എത്തുന്നവർക്ക് പി.സി.ആർ പരിശോധനയും ക്വാറന്റെയ്‌നും ഇല്ലാതെ യാത്ര ചെയ്യാം. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് ഞായറാഴ്ച മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് കോവിഡ് പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. രാജ്യത്തേക്ക് എത്തുന്ന എല്ലാവരുടെയും മുൻകരുതൽ ക്വാറന്റീൻ നടപടികളും റദ്ദാക്കിയിട്ടുണ്ട്.
പുതിയ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് പ്രതിരോധ സമിതിയുടെ പുതിയ തീരുമാനം.ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ ചുമതലയുള്ള ടാസ്‌ക് ഫോഴ്‌സ് നൽകിയ ശുപാർശകൾ ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. തുടർന്നാണ് സിവിൽ ഏവിയേഷൻ വിഭാഗം അറിയിപ്പ് പുറത്തിറക്കിയത്.
രാജ്യത്ത് കോവിഡ് പോസിറ്റീവാകുന്നവരുമായി സമ്പർക്കത്തിൽ വരുന്നവർക്ക് ബാധകമായ പ്രോട്ടോകോളിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവർക്ക് ഇനി മുതൽ ക്വാറന്റീൻ നിർബന്ധമില്ല. BeAware മൊബൈൽ ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ഇല്ലാത്തവർക്കും കോവിഡ് പോസിറ്റീവായവരുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറന്റീൻ നിർബന്ധമില്ല.
പുതിയ നിബന്ധനകൾ പ്രകാരം സമ്പർക്കത്തിലുള്ളവർക്ക് രോഗ ലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെൽ മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂ. സമ്പർക്കത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ റാപ്പിഡ് പരിശോധന നടത്തണം. ഈ പരിശോധനയിൽ പോസിറ്റീവായാൽ ഏതെങ്കിലുമൊരു ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രത്തിലെത്തി പി.സി.ആർ പരിശോധന നടത്താം. അതല്ലെങ്കിൽ സ്വകാര്യ ആശുപത്രികളിൽ പോയും പരിശോധിക്കാം. 444 എന്ന നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ BeAware മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പരിശോധനയ്ക്കുള്ള അപ്പോയിന്റ്‌മെന്റ് എടുക്കാം.