ദോഹ: കല്യോട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത് ലാലിന്റെയും, കൃപേഷിന്റെയും മൂന്നാം രക്തസാക്ഷിത്വദിനത്തിൽ ഇൻകാസ് കാസർഗോഡ് ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങ് ഹൈബി ഈഡൻ എം. പി വെബിനാറിലൂടെ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹത്തിന് ഒരുപാട് നന്മകൾ പകർന്ന് കൊടുക്കേണ്ടിയിരുന്ന ഒരു നാടിന്റെ സർഗശേഷി മുഴുവൻ പേറിയ കലാ സാസ്‌കാരിക മേഖലകളിൽ തിളങ്ങിനിന്നിരുന്ന രണ്ട് ചെറുപ്പക്കാരെയാണ് സിപി എ മ്മിന്റെ കൊലപാതക രാഷ്ട്രീയം ഇല്ലായ്മ ചെയ്തതെന്ന് ഹൈബി ഈഡൻ പറഞ്ഞു.

ഡിസിസി അദ്ധ്യക്ഷൻ പി കെ ഫൈസൽ മുഖ്യാഥിതിയായിരുന്നു യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല, സുരേഷ് കരിയാട്, അൻവർ സാദത്ത്, മുഹമ്മദാലി പൊന്നാനി,നിയാസ് ചെരിപ്പത്ത്, വിപിൻ മേപ്പയ്യൂർ, മനോജ് കൂടൽ, ശ്രീജിത്ത് ആലപ്പുഴ,അഷ്‌റഫ് വടകര, ശ്രീരാജ് എംപി, അജാത് കോട്ടയം,ഷംസുദ്ദീൻ ഇസ്മയിൽ,സലീം എടശ്ശേരി, ഫയാസ് റഹ്‌മാൻ തുടങ്ങിയവർ അനുസ്മരിച്ച് സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് ഹരികുമാർ കാനത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഉണ്ണി നമ്പ്യാർ സ്വാഗതവും അലി നന്ദിയും രേഖപ്പെടുത്തി.