- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ 3,628 പേർക്ക് കൂടി കോവിഡ്
മസ്‌കത്ത്: ഒമാനിൽ 3,628 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. വ്യാഴാഴ്ച 1,478 പേർക്കും വെള്ളിയാഴ്ച 1,027 പേർക്കും ശനിയാഴ്ച 1,123 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 6,391 പേർ കൂടി രോഗമുക്തരായി കോവിഡ് ബാധിച്ച് പുതിയതായി ആറ്് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 3,75,688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 3,56,057 പേരും ഇതിനോടകം രോഗമുക്തരായിക്കഴിഞ്ഞു. 4,231 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിൽ 94.8 ശതമാനമാണ് ഒമാനിലെ കോവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 കോവിഡ് രോഗികളെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 340 കോവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 67 പേർ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.




