- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി വിരുദ്ധ മുന്നണി രൂപീകരണം: കെ.ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി ഉദ്ധവ് താക്കറെ
മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഉദ്ധവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും കെസിആർ കൂടിക്കാഴ്ച നടത്തി. ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹൈദരാബാദിലോ മറ്റെവിടെയെങ്കിലുമോവച്ച് കൂടുതൽ ചർച്ചകൾ നടത്തും. മഹാരാഷ്ട്രയും തെലങ്കാനയും 1000 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനാൽ തങ്ങൾ പ്രായോഗികമായി സഹോദരങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയും അധികാരങ്ങളും സംരക്ഷിക്കാൻ പുതിയ ഭരണഘടനയെക്കുറിച്ചുള്ള ചർച്ച ആവശ്യമാണ്' കെസിആർ പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യവും തരംതാഴ്ന്ന രാഷ്ട്രീയം നടക്കുന്ന രീതിയും ഹിന്ദുത്വമല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 'ഹിന്ദുത്വം എന്നത് അക്രമമോ പ്രതികാരമോ അല്ല. കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ രാജ്യത്തിന്റെ ഭാവിയെന്താണ്? സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിൽ ഉണ്ടാകേണ്ട അന്തരീക്ഷം ഇന്ന് കാണുന്നില്ല. അതിനാൽ ഞങ്ങൾ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുന്നു'.
'ചില സംസ്ഥാനങ്ങളെയും ചില ആളുകളെയും കുറിച്ച് തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കാൻ കേന്ദ്ര സർക്കാർ വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിക്കുന്നു. മഹാരാഷ്ട്രയിൽ നിന്ന് ഉയർന്നുവന്ന മുന്നണി വിജയകരമാണ്. ശിവജി മഹാരാജിനെയും ബാലാ സാഹേബിനെയും പോലുള്ളവരിൽ നിന്ന് രാജ്യത്തിന് ലഭിച്ച പ്രചോദനം ഉൾക്കൊണ്ട് പോരാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ന് നടന്ന കൂടിക്കാഴ്ച തീർച്ചയായും നല്ല ഫലം നൽകും' ഉദ്ധവ് താക്കറെ പറഞ്ഞു.




