- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബോസ്റ്റണിൽ പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക സിസ്റ്റർ സൂസൻ ജോർജ്ജ് അന്തരിച്ചു; ഭക്തിഗാന രചയിതാവ് കൂടിയായ സിസ്റ്ററിന്റെ മരണം രോഗബാധിതയായി ചികിത്സയിലിരിക്കെ
ബോസ്റ്റൺ : ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു അന്തരിച്ചു . രോഗബാധിതയായി ചികിത്സയിലായിരുന്നു. ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗമായിരുന്നു പരേത. ശക്തയായ പ്രാർത്ഥനാ പോരാളിയായിരുന്ന സൂസൻ ജോർജ്ജ് പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണ്
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ കുടുംബം, 2007 മെയ് മാസത്തിൽ ആരംഭിച്ചതാണു ബോസ്റ്റൺ പ്രയർ ലൈൻ. ഫോണിലൂടെയും, സൂം പ്ലാറ്റ്‌ഫോമിലൂടെയും ഉള്ള ഈ പ്രാർത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരുന്നു. പ്രയർ ലൈനിന്റെ ഭാഗമായി 2008 മുതൽ പ്രയർ കോൺഫ്രൻസും നടന്നു വന്നിരുന്നു.
ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). മക്കൾ രൂത്ത്, നവീൻ
കൂടുതൽ വിവരങ്ങൾ പിന്നീട്.
Next Story