ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും.കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് വർഷം കൊണ്ട് 1 .2 മില്യൺ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ പദ്ധതി തയാറാക്കിയിരിക്കുന്നതു.ഈ കുടിയേറ്റനയ പ്രഖ്യാപനം ഇന്ത്യക്കാർക്കു കൂടുതൽ ഗുണകരമാകും . പുതിയ തീരുമാനമനുസരിച്ചു 2022ൽ 4,31,645 സ്ഥിരതാമസാനുമതി (പിആർ) ലഭിക്കും . 2023ൽ 4,47,055, 2024ൽ 4,51,000 എന്നിങ്ങനെയും. 2024ൽ 4,75,000 വരെ ഉയർന്നേക്കാം.

നിലവിൽ കാനഡയിൽ കുടിയേറ്റക്കാരിൽ 60 ശതമാനവും ഇന്ത്യക്കാരാണ്.2019ൽ 85,593 ഇന്ത്യക്കാർക്കാണു കാനഡയിൽ പിആർ ലഭിച്ചത്. കോവിഡ് വ്യാപകമായതിനാൽ 2020ൽ പിആർ കാർഡ് ലഭിച്ചവരുടെ എണ്ണം 1,84,606 ആയി കുറഞ്ഞിരുന്നു. ഇതിൽ 42,876 പേർ (23%) ഇന്ത്യക്കാരാണ്. 16,535. ചൈനക്കാർക്ക് കാനഡയിൽ പിആർ ലഭിച്ചു .ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതൽ പഠനത്തിനായി വരുന്നത് കാനഡയിലാണ് . പഠനം പൂർത്തിയാക്കി അവിടെത്തന്നെ ജോലിയും ലഭിക്കുമെന്നത് കൂടുതൽ വിദ്യാർത്ഥികളെ കാനഡയിലേക്കു ആകർഷിക്കുന്നു