ന്യൂസൗത്ത് വെയിൽസ് ഗവൺമെന്റും ഡ്രൈവർമാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് സിഡ്നിയിൽ തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.സിഡ്നി നെറ്റ്‌വർക്കിലെ ട്രെയിനുകളും NSW ട്രെയിൻ ലിങ്ക് ഇന്റർസിറ്റി റെയിൽ പാസഞ്ചർ സർവീസുകളും തിങ്കളാഴ്ച പുലർച്ചെ നിർത്തിവച്ചത് മൂലം ആയിരക്കണക്കിന് യാത്രക്കാർ ആണ് കുടുങ്ങിയത്.

അപ്രതീക്ഷതമായി ഉണ്ടായ സമരം മൂലം വലഞ്ഞത് നിരവധി പേരാണ്.ഫോർ ട്രാൻസ്പോർട്ട് പുലർച്ചെ 4 മണിക്ക് മുമ്പാണ് സോഷ്യൽമീഡിയ വഴി റദ്ദാക്കൽ മുന്നറിയിപ്പ് നല്കിയത്. യാത്രക്കാരോട്‌യാത്ര ഒഴിവാക്കുക, അല്ലെങ്കിൽ ഇതര ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാനും, മറ്റ് ഗതാഗത മാർഗ്ഗങ്ങളിൽ അധിക യാത്രാ സമയം അനുവദിക്കാനുമാണ് നിർദ്ദേശം നല്കിയത്.

വാരാന്ത്യത്തിൽ റെയിൽ, ട്രാം, ബസ് യൂണിയനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ ത്തുടർന്ന് അവർ സർവീല് റദ്ദാക്കാൻ തീരുമാനിച്ചത്.എന്നാൽ തൊഴിലാളികൾ പണിമുടക്കില്ലെന്നും യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ രണ്ടാഴ്ചത്തെ സംരക്ഷിത വ്യാവസായിക നടപടി സ്വീകരിക്കുകയാണെന്നും യൂണിയൻ അറിയിച്ചിട്ടുണ്ട്.ആർടിബിയുവും എൻഎസ്ഡബ്ല്യു സർക്കാരും തമ്മിലുള്ള സുരക്ഷാ വ്യവസ്ഥകളും വ്യവസ്ഥകളും സംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിനിടയിലാണ് വ്യാവസായിക നടപട ഉണ്ടായിരിക്കുന്നത്.

ഗ്രേറ്റർ സിഡ്നിയിലും ഇന്റർസിറ്റി ശൃംഖലയിലുടനീളമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ തിങ്കളാഴ്ച യാത്രക്കാർ ബുദ്ധിമുട്ടിലാകും.ന്യൂകാസിൽ, ബ്ലൂ മൗണ്ടൻസ്, സൗത്ത് കോസ്റ്റിലെ കിയാമ എന്നിവിടങ്ങളിൽ നിന്നുള്ള റൂട്ടുകളെ ബാധിക്കും.എയർപോർട്ട് & സൗത്ത് ലൈൻ, ബാങ്ക്‌സ്ടൗൺ ലൈൻ, ബ്ലൂ മൗണ്ടൻസ് ലൈൻ, സെൻട്രൽ കോസ്റ്റ് & ന്യൂകാസിൽ ലൈൻ, കംബർലാൻഡ് ലൈൻ, ഈസ്റ്റേൺ സബർബ്‌സ് & ഇല്ലവാര ലൈൻ, ഹണ്ടർ ലൈൻ, ഇന്നർ വെസ്റ്റ് & ലെപ്പിങ്ടൺ ലൈൻ, നോർത്ത് ഷോർ ലൈൻ, നോർത്തേൺ ലൈൻ, ഒളിമ്പിക് പാർക്ക്, എന്നിവ ബാധിത ലൈനുകളിൽ ഉൾപ്പെടുന്നു