- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാ കുവൈറ്റി മർഹബ ' ദേശീയദിന ഗാനം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിലെ പ്രവാസി കലാ കൂട്ടായ്മയായ മുജ്തബ ക്രിയേഷൻ ഒരുക്കിയ സംഗീത ആൽബം 'യാ കുവൈറ്റി മർഹബ ' പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു.കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് ആൽബം റിലീസ് ചെയ്തു.
തുടർച്ചയായ അഞ്ചാം വർഷമാണ് മുജ്തബ ക്രിയേഷന്റെ ബാനറിൽ ദേശീയ ദിനമാഘോഷത്തിന്റെ ഭാഗമായി സംഗീത ആൽബം ഇറക്കുന്നത്. കുവൈത്ത് ഭരണാധി കാരികൾക്കും ജനതക്കും ആദരവ് അർപ്പിച്ചു കൊണ്ടാണ് സംഗീത ആൽബം ചിത്രീകരിച്ചിരിക്കുന്നത് . സ്വന്തം ജനതയോടെന്ന പോലെ വിദേശികളോടും എന്നും കരുതൽ കാണിക്കുന്ന രാജ്യത്തെ ഭരണാധികാരികൾക്കും നേതൃത്വത്തിനും പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും കൂടിയാണ് യാ കുവൈറ്റി മർഹബയെന്ന് ആൽബത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
ഇന്ത്യയും കുവൈത്തും നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷ നിറവിലാണ് ഈ വർഷത്തെ ആൽബം പുറത്തിറങ്ങുന്നത്.അറബി,മലയാളം,ഹിന്ദി ഭാഷകളിൽ ചിത്രീകരിച്ച സംഗീത ആൽബത്തിൽ 90 ളം കലാകാരന്മാരാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ത്യയും കുവൈത്തും തമിലുള്ള ചരിത്രപരവും സാസ്‌കാരികപരവുമായ ദൃശ്യങ്ങളാൽ സമ്പന്നമായ ആൽബത്തിന് വരികൾ രചിച്ചിരിക്കുന്നത് ഒ.എം കരുവാരകുണ്ടാണ്. കേരളത്തിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ച സംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കെ.ജെ.കോയയും ഹബീബ് മുറ്റിച്ചൂരുമാണ്. പ്രശസ്ത ഗായകന്മാരായ മുഹമ്മദ് അഫ്‌സൽ,ഗിരിചരൻ, സരിത റഹ്‌മാൻ ,ഹബീബ് മുറ്റിച്ചൂർ ,കെ.എസ് രഹ്ന,സിദറത്തുൾ മുന്തറ എന്നീവരാണ് ഗാനം ആലപിച്ചത്. ഉസ്മാൻ ഒമർ എഡിറ്റിംഗും സാബിർ ജാസ് ക്യാമറയും കലാ സംവിധാനം അമ്രാൻ സാംഗിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് കെ.ജെ കോയയാണ്. ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ മുജ്തബ പ്രതിനിധികളായ അഷ്റഫ് ചോറൂട്ട്,യുനുസ് ,അഷറഫ് കണ്ടി, ഫൈസൽ കുറ്റ്യാടി, സലിം കോട്ടയിൽ,നജ്മു വടകര, മുബാറക് ക്രാമ്പത്ത്,മൊയ്തു മേമി എന്നീവർ പങ്കെടുത്തു.