- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർആൻ സ്റ്റഡി സെന്റർ കേരള അദ്ധ്യാപക പരിശീലനവും അവാർഡ് ദാനവും നടത്തി
മലപ്പുറം : ഖുർആൻ സ്റ്റഡി സെന്റർ കേരള ജില്ലയിലെ ഖുർആൻ പഠന അദ്ധ്യാപകർക്ക് പരിശീലനവും പരീക്ഷയിലെ ഉന്നത വിജയികൾക്ക് അവാർഡ് ദാനവും നടത്തി. മലബാർ ഹൗസിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സലീം മമ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡോ. മുഹമ്മദ് പാണ്ടിക്കാട്, ഡോ. വി എം സാഫിർ, സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഖുർആൻ സ്റ്റഡി സെന്റർ കേരള കോഡിനേറ്റർ ബിനാസ് ടി.എ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി മലിക് ശഹ്ബാസ് സമാപനം നിർവഹിച്ചു.
Next Story