- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാളസ്സിൽ അഖിലലോക പ്രാർത്ഥനാദിനം മാർച്ച് 5 ശനിയാഴ്ച
ഡാളസ്: അഖില ലോക വനിതാ പ്രാർത്ഥനാ ദിനം ഡാളസ്സിൽ മാർച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു . വേൾഡ് ഡെ പ്രെയറിന് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ആണ്.
സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിച്ചു വരുന്ന എക്യൂമെനിക്കൽ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാർത്ഥനാ ദിനം. ഈവർഷത്തെ ചിന്താവിഷയമായ I know the plans I have for you ( Jeremiah: 29 .1-14) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും .
ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നതിനായി പ്രത്യേകം വേർതിരിപ്പിച്ചിരുന്നു ദിനമാണ് വേൾഡ് ഡെ പ്രെയർ. എല്ലാ വർഷവും, മാർച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.
ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിൽ ആരംഭിക്കുന്ന പ്രാർത്ഥനയിൽ സൂം പ്ലാറ്റഫോമിലൂടെയും പങ്കെടുക്കാവുന്നതാണ് . പ്രാർത്ഥനയിൽ ഡാളസ് ഫോർട്ട് വത്തിലെ എല്ലാ ്രൈകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകൾ പങ്കെടുക്കണമെന്ന് വെരി റവ രാജു എം ഡാനിയേൽ( പ്രസിഡന്റ്) അലക്‌സ് അലക്‌സാണ്ടർ (സെക്രട്ടറി) എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു ഡെൽഫി തോമസ്,(കോർഡിനേറ്റർ):469 878 2290
റവ:ജിജോ എബ്രഹാം, വൈസ്പ്രസിഡന്റ് ,:214 444 0057
വെരി റവ: രാജു എം ഡാനിയേൽ, പ്രസിഡന്റ് :214 476 6584
അലക്‌സ് അലക്‌സാണ്ടർ, സെക്രട്ടറി :214 289 9192
എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.