- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എം എ സി എഫ് റ്റാമ്പാ കുട്ടികളുടെ ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു
എം എ സി എഫ് റ്റാമ്പാ നടത്തിയ 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളുടെ ഉപന്യാസ മത്സരത്തിലെ ഒന്നും, രണ്ടും സ്ഥാനത്തേക്കുള്ള വിജയികളായി റിയ നമ്പ്യാർ (11 വയസ്സ്), ബെഞ്ചമിൻ വടക്കുറ്റ് (8 വയസ്സ്) എന്നിവരെ പ്രഖ്യാപിച്ചു. ഒരു സാമൂഹിക പരിഷ്‌കർത്താവിന്റെയോ നേതാവിന്റെയോ നിങ്ങളുടെ പ്രിയപ്പെട്ട ഉദ്ധരണി ഏതാണ്, എന്തുകൊണ്ട് അത് നിങ്ങളുടെ പ്രിയപ്പെട്ടതാണ് എന്നതായിരുന്നു മത്സരത്തിന്റെ വിഷയം. മത്സരത്തിന് 3 മണിക്കൂർ മുമ്പ് മാത്രമാണ് ഈ വിഷയം പങ്കെടുക്കുന്നവർക്ക് നൽകിയത്. 8 നും 13 നും ഇടയിൽ പ്രായമുള്ള 21 കുട്ടികൾ ഇതിൽ പങ്കെടുത്തു. 3 മണിക്കൂറിനുള്ളിൽ പങ്കെടുത്ത എല്ലാ കൊച്ചുകുട്ടികളും ഈ വിഷയത്തെ കുറിച്ച് ഗവേഷണം നടത്തി വളരെ ഫലപ്രദമായ ഒരു ഉപന്യാസം കൊണ്ടുവന്നത് വളരെ ഹൃദ്യമായി.
ഈ വിഷയത്തിന്റെ പ്രാഥമിക ഉദ്ദേശം, നേതാക്കളിൽ നിന്നുള്ള പ്രചോദനാത്മകമായ ഉദ്ധരണികളെക്കുറിച്ച് നമ്മുടെ കുട്ടികൾ അറിയുകയും ഈ ആശയങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് എങ്ങനെ കൊണ്ടുവരാമെന്ന് ചിന്തിക്കുകയും ചെയ്യുക എന്നതായിരുന്നു. സെക്രട്ടറി ലക്ഷ്മി രാജേശ്വരി മത്സരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. 2022 കമ്മിറ്റിയുടെ ഈ പ്രധാന സംരംഭത്തിന് ജോയിന്റ് സെക്രട്ടറി ദിവ്യ എഡ്വേർഡും ബോർഡ് ഓഫ് ഡയറക്ട്‌ടേഴ്‌സും പിന്തുണ നൽകി.
എം എ സി എഫ് റ്റാമ്പാ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ മാതാപിതാക്കളുടെയും പിന്തുണക്ക് കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ് ബാബു തോമസ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഇവർക്കുള്ള പ്രൈസ് മാർച്ച് 26ന് ഔപചാരിക പ്രവർത്തന ഉത്ഘാടന ചടങ്ങിൽ നൽകുന്നതാണ്.