ദോഹ. ജോ ആൻഡ് ജി മീഡിയയുടെ ബാനറിൽ ദിപു ജോസഫ് നിർമ്മിച്ച് ജോജിൻ മാത്യു സംഗീതവും സംവിധാനവും നിർവഹിക്കുന്ന അച്ഛനമ്മമാർക്കുള്ള സംഗീതസമർപ്പണമായ അമ്മയും അച്ഛനും റിലീസിങ്ങിനൊരുങ്ങുന്നു .

ജയൻ മടിക്കൈയുടെ മനോഹരമായ വരികൾ വിന്നി ജെബിൻ ആണ് ആലപിക്കുന്നത്. പ്രോഗാമിങ്, മിക്സിങ്, മാസ്റ്ററിങ് സുമേഷ് ആനന്ദ്, ഫ്ളൂട്ട് ബിജു ആലപ്പി, ഇല്ലസ്ട്രേഷൻ ഗോകുൽ ദാസ് , ആനിമേഷൻ ആൻഡ് എഡിറ്റിങ് ജോയൽ മാത്യു, റെക്കോർഡിങ് ജെബിൻ ഫ്രാൻസിസ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

ഈ ആൽബത്തെിന്റെ നിർമ്മാതാവും ഗാനരചയിതാവും സംഗീത സംവിധായകനും ദോഹയിൽ നിന്നുള്ളവരാണ്.

ആൽബത്തിന്റെ ഔപചാരിക പ്രകാശനം ഫെബ്രുവരി 26 ശനിയാഴ്ച ഇന്ത്യൻ കൾചറൽ സെന്ററിൽ നടക്കും. ഐ.സി.സി. പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ് മാൻ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി സംബന്ധിക്കും.

അമ്മക്കും അച്ചനും പ്രത്യേകം പ്രത്യേകം സമർപ്പണമായി പല ആൽബങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും അച്ഛനമ്മമാർക്ക് ഒരുമിച്ചുള്ള സമർപ്പണമായ സൃഷ്ടികൾ കുറവാണ് . ഈ സാഹചര്യത്തിലാണ് ഇത്തരമൊരാൽബം സാക്ഷാൽക്കരിക്കുന്നതെന്ന് സംഗീത സംവിധായകൻ ജോജിൻ മാത്യൂ പറഞ്ഞു. ഓരോ വ്യക്തിയുടേയും ജീവിതത്തിലെ അവിഭാജ്യ ഘടകമായ മാതാപിതാക്കളുടെ പ്രാധാന്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഈ സംഗീത സമർപ്പണം സമകാലിക ലോകത്ത് ഏറെ ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു