- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പിസിആർ പരിശോധന നിർബന്ധമാക്കി
അബുദാബി: അബുദാബി വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പിസിആർ പരിശോധനാഫലം നിർബന്ധമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് . യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ പരിശോധനയുടെ ഫലം ഇവർ ഹാജരാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് യാത്രയ്ക്ക് മുമ്പ് പിസിആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ അറിയിച്ചിരുന്നു. ഇതിൽ നിന്നാണ് അബുദാബിയെ ഒഴിവാക്കിയത്.
എന്നാൽ ദുബായ് ഉൾപ്പെടെ മറ്റ് എമിറേറ്റുകളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ പരിശോധന ആവശ്യമില്ലെന്ന് എയർ അറേബ്യ അറിയിച്ചു. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇളവ് നൽകുന്നത്.
Next Story




