- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ ചാക്കിൽ; കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ഒൻപത് ദിവസം മുൻപ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഡൽഹി നരേല പ്രദേശത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 15 ന് പെൺകുട്ടിയയുടെ കുടുംബം പതിനാലുകാരിയെ കാണാതായതായി പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഒരു കടയുടമയാണ് മൃതദേഹത്തെക്കുറിച്ച് അറിയിച്ചത്.
തന്റെ കടയിൽ നിന്ന് ദുർഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളിൽ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാൻസിയിലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.




