- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 21.6 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; പിതാവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായത് 12 വയസ്സിൽ താഴെയുള്ള കുട്ടികൾ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പിതാവിന് ഇരുപത്തൊന്നര വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൊടുപുഴ സ്‌പെഷൽ കോടതി ജഡ്ജി നിക്‌സൻ എം. ജോസഫ് പ്രതിയെ ശിക്ഷിച്ചത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
കുട്ടികൾക്കെതിരെ ഒരു വർഷമായി ലൈംഗികാതിക്രമം നടത്തിയെന്ന ജില്ലാ ശിശുക്ഷേമ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. 12 വയസ്സിൽ താഴെയുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് 6 വർഷം കഠിനതടവും 25,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 6 വർഷം കഠിനതടവും 25,000 രൂപ പിഴയും പ്രതി രക്ഷകർത്താവായതിനാൽ 6 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് 3 വർഷ കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 8 മാസം കൂടി തടവ് അനുഭവിക്കണം.
പ്രതി പിതാവായതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം 6 മാസം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ ആറ് വർഷം കഠിനതടവാണ് അനുഭവിക്കേണ്ടിവരിക. കുട്ടിയുടെ ഭാവി സംരക്ഷണത്തിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി 2 ലക്ഷം രൂപ, വിധിപ്പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി പി.ബി. വാഹിദ ഹാജരായി. കുട്ടികളുടെ മാതാവ് നേരത്തേ വീടുവിട്ട് പോയിരുന്നു. മുത്തശ്ശിയോടൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.