തെന്നിന്ത്യൻ താരം സാമന്ത കേരളത്തിലെത്തി. കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകൾ ആസ്വദിക്കാനാണ് താരം ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കേരളത്തിലെത്തിയ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അതിരപ്പിള്ളിയും മാരാരിക്കുളം ബീച്ചും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും സൂര്യാസ്തമയത്തിന്റെ ഭംഗി നുകർന്ന് മാരാരിക്കുളം ബീച്ചിൽ ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നായ മാരാരിക്കുളത്തെ മാരാരി ബീച്ചിൽ സുഹൃത്തിനൊടൊപ്പം സൂര്യസ്തമയകാഴ്ച ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്. സഞ്ചാരികളുടെ പ്രിയയിടമാണ് മാരാരിക്കുളം. സൂര്യാസ്തമയവും കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. നിരവധി സഞ്ചാരികൾ ഒഴിവുസമയം ചെലവിടാനായും സൂര്യാസ്തമയക്കാഴ്ച കാണാനും മറ്റുമായി ഇവിടെയെത്താറുണ്ട്.

പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്നയിടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. 80 അടി ഉയരത്തിൽ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദർശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. തൃശൂരിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ ആകർഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. പാറക്കെട്ടിനരികിൽ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രമാണ് സാമന്ത ആദ്യം പങ്കുവച്ചിരിക്കുന്നത്.

 
 
 
View this post on Instagram

A post shared by Samantha (@samantharuthprabhuoffl)