- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ് ബെൽറ്റ് ബ്രിഡ്ജിലെ ടോളുകൾ അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു; അമ്പതിനായിരത്തോളം പേർ ഒപ്പ് വച്ച നിവേദനം ഡെന്മാർക്ക് പാർലമെന്റിൽ
ഡെന്മാർക്കിലെ ഗ്രേറ്റ് ബെൽറ്റ് ബ്രിഡ്ജ് ടോൾ ഫ്രീ ആക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആവശ്യം ഉന്നയിച്ച് കൊണ്ട് 50,000 പേർ ഒപ്പുവച്ച നിവേദനം പാർലമെന്റിന്റെ പരിഗണനയിലാണ്. 50,000 പേർ ഒപ്പിട്ടാൽ ഈ ബിൽ ചർച്ചയ്ക്ക് എടുക്കുക. ടോൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് തുടങ്ങിയ നിവേദനം ഒരു മാസത്തിനുള്ളിൽ തന്നെ ആവശ്യമായ എണ്ണത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.
250 ക്രോണറാണ് നിലവിൽ ഇളവുകളില്ലാത്ത ഒരു സാധാരണ കാറിന് ഈടാക്കുന്നത്. നമ്പർ പ്ലേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക് പേയ്മെന്റ് സജീവമാക്കിയാൽ ഇത് 194 ക്രോണറായി കുറയ്ക്കാനാകും.സീലാൻഡിനെയും ഫുനെനെയും ബന്ധിപ്പിക്കുന്ന പാലം കടക്കാൻ ലോറികൾ 610 ക്രോണർ നൽകണം.
ഈ വർഷം ജൂലൈ ഒന്നു മുതൽ ടോളുകൾ ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.നോർത്ത് ജട്ട്ലാൻഡ് ടൗണായ ഹാൻസ്ഹോമിലെ ഒരു ക്യാമ്പിങ് സൈറ്റിന്റെ ഉടമ ബെന്റ് തോഡ്സനാണ് നിവദേനം് ആരംഭിച്ചത്, അദ്ദേഹം പാലം അപൂർവ്വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.
1998 ൽ തുറന്ന പാലത്തിന്റെ നിർമ്മാണച്ചെലവ് വളരെക്കാലമായി ടോൾ വരുമാനത്തിൽ അടച്ചിട്ടുണ്ടെന്ന് തോഡ്സെൻ വാദിച്ചു. ബില്ലിനെ പിന്തുണയ്ക്കുന്ന ഏതൊരു പാർട്ടിക്കും വോട്ട് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു