മാനിലേക്ക് യാത്ര ചെയ്യുന്നവർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. സിവിൽ ഏവിഷയഷൻ അഥോറിറ്റിയുടെ ഏറ്റവും പുതിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്.

അതേ സമയം 18 വയസിന് മുകളിലുള്ള യാത്രക്കാർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്ര സമയത്ത് കയ്യിൽ കരുതണം. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് ഇമുഷ്രിഫ് ആപ്പ് നിലവിൽവന്നത്.