ദുബൈയിലും ഷാർജയിലും എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി റാപിഡ് പിസിആർ ടെസ്റ്റ് ആവശ്യമാണെന്ന നിബന്ധന ഒഴിവാക്കി എയർപോർട്ട് അധികൃതർ. ഇന്ത്യയെ കൂടാതെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കും എയർപോർട്ടിലിറങ്ങാൻ ഇനി റാപിഡ് ടെസ്റ്റിന്റെ ആവശ്യമില്ല.

ഇന്ന് രാവിലെ എട്ടു മുതലാണ് പുതിയ മാറ്റം നിലവിൽ വന്നത്. എങ്കിലും 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധനയിൽ മാറ്റമുണ്ടായിരിക്കില്ല. കൂടാതെ വന്നിറങ്ങുന്ന യാത്രക്കാർക്ക് ദുബൈ എയർപോർട്ടിൽ നിലവിൽ നടത്തുന്ന കോവിഡ് പരിശോധന തുടരുന്നതായിരിക്കും. യാത്രക്കാർ അവരുടെ ഫലം നെഗറ്റീവ് ആകുന്നതു വരെ ക്വാറന്റയ്ൻ നടപടികൾ പാലിക്കുകയും വേണം.

യുഎഇയിലെ അബൂദബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇതുവരെയും ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇവിടേക്ക് വരുന്നവർക്ക് റാപിഡ് പി സി ആർ ഇപ്പോഴും ആവശ്യമാണ്.ഇവിടേക്ക് വരുന്നവർക്ക് റാപിഡ് പി സി ആർ ഇപ്പോഴും ആവശ്യമാണ്.