- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീനദയാൽ ഉപാധ്യായ ദേശീയതയുടെ മനസ്സ് തൊട്ടറിഞ്ഞ നേതാവ് - പന്തളം പ്രതാപൻ
ഭാരതത്തിന്റെ ദേശീയതയുടെ മനസ്സ് തൊട്ടറിഞ്ഞ നേതാവായിരുന്നു പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ എന്നും അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വീക്ഷണങ്ങളും ദർശനങ്ങളും പിന്തുടർന്ന നരേന്ദ്ര മോദിക്ക് ഭാരതത്തിലെ പാവപെട്ടവരുടെ അവസ്ഥയും മനസ്സും തൊട്ടറിയാൻ സാധിച്ചതെന്നും ബി. ജെ. പി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ എന്നും സമൂഹത്തിലെ പാവപ്പെട്ടവരെ സമാജത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. അതിന് അദ്ദേഹത്തിന് മാർഗദർശനമായത് ദീനദയാൽ ജിയുടെ ദർശനങ്ങളും അദ്ദേഹത്തിന്റെ ഏകാത്മക മാനവ ദർശനവും ആണ്. അതുകൊണ്ട് തന്നെയാണ് ബി. ജെ. പി. ദീനദയാൽജി യുടെ അനുസ്മരണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതും അദ്ദേഹം പറഞ്ഞു.
ബി. ജെ. പി. ജില്ലാ നേതൃ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി. ജെ. പി. ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു
ദീനദയാൽജി അനുസ്മരണവും സമർപ്പണ നിധിയും ജില്ലയിൽ പരമാവധി ബൂത്തുകളിൽ നടക്കുമെന്നും ഇതുവരെ 1250 ൽ അധികം ബൂത്തുകളിൽ നടന്നുവെന്നും 24 ആം തീയതിയോടുകൂടി 1500 ൽ അധികം ബൂത്തുകളിൽ ഇത് പൂർത്തിയാവുമെന്നും അധ്യക്ഷ പ്രസംഗത്തിൽ എം. വി. ഗോപകുമാർ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ എൽ. പി. ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ എന്നിവരും സംസാരിച്ചു.