രാജ്യത്ത് വീണ്ടും തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘം രംഗത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. പലതരം വ്യാജ ആവശ്യങ്ങൾ ഉന്നയിച്ച്ഡിജിറ്റൽ സേവനങ്ങളിലേക്ക് പ്രവേശനം നേടുന്നതിന് സിങ്പാസ് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നതുൾപ്പെടെ ഒരു പുതിയ തരം തട്ടിപ്പുമായാണ് ഇവർ രംഗത്തെത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.

ഓൺലൈൻ ഫോറങ്ങളും ഇ-കൊമേഴ്സ് സൈറ്റുകളും പോലുള്ള ചാനലുകൾ വഴി വ്യാജ സർവ്വേകൾ നടത്തിയാണ് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നുത്.സിംഗപ്പൂരിലെ പ്രശസ്തമായ കമ്പനികൾക്കോ ഓർഗനൈസേഷനുകൾക്കോ വേണ്ടി നടത്തിയതെന്ന് കരുതപ്പെടുന്ന തരത്തിലാണ് തട്ടിപ്പുകാർ രംഗത്തെത്തുന്നത്.തട്ടിപ്പുകാർ സാധാരണയായി ഇരകളുമായി വാട്ട്സ്ആപ്പ് വഴി ആശയവിനിമയം നടത്തുകയും സർവേകൾ പൂരിപ്പിക്കുന്നതിന് പകരമായി അവർക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

സർവേകൾ പൂർത്തിയാക്കുമ്പോൾ, റിവാർഡുകൾ വിതരണം ചെയ്യുന്നതിനായി ഒരു പരിശോധനാ പ്രക്രിയയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാർ അവരുടെ ടശിഴുമ ൈആപ്പ് ഉപയോഗിച്ച് ടശിഴുമ ൈഝഞ കോഡ് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെടുന്നു.ഇങ്ങനെ കോഡ് സ്‌കാൻ ചെയ്യുന്നവരാണ് തട്ടിപ്പിൽ വീഴുക.

ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ആക്സസ് അംഗീകരിക്കുന്നതിന് SMS വഴി അയച്ച Singpass QR കോഡുകൾ സ്‌കാൻ ചെയ്യുമ്പോഴാണ് തട്ടിപ്പിനിരയാവുക.തട്ടിപ്പുകാർക്ക് ബിസിനസുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെയോ പുതിയ മൊബൈൽ ലൈനുകൾക്കായി വരിക്കാരാകുന്നതിലൂടെയോ ഇരയുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലൂടെയോ ഇവ ദുരുപയോഗം ചെയ്യാം. ഈ രജിസ്‌ട്രേഷനുകൾ നിയമവിരുദ്ധമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കാം അവർ ഉപയോഗിക്കുക.

അതുകൊണ്ട് തന്നെ എസ്എംഎസ് വഴിയും വാട്ട്സ്ആപ്പ് പോലുള്ള സന്ദേശമയയ്ക്കൽ പ്ലാറ്റ്ഫോമുകളിലൂടെയും വിതരണം ചെയ്യുന്ന ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി. അതുപോലെ തന്നെ, ആളുകൾ എസ്എംഎസുകളിലും സന്ദേശങ്ങളിലും ഉൾച്ചേർത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ജാഗ്രതയോടെ വേണമെന്നും അറിയിച്ചു.