ർമ്മൻ നഴ്‌സിങ് ഹോം ജീവനക്കാർക്ക് 550 യൂറോ വരെ 'കോവിഡ് ബോണസ്' ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. മലയാളികൾ അടങ്ങിയ പ്രവാസികൾക്ക് വരെ ഗുണകരമാകുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്.കോവിഡ് കാലത്ത് കഠിനമായ നിരവധി മാസങ്ങളിൽ പ്രായമായവരുടെ പരിചരണത്തിൽ ജോലി ചെയ്തതിനുള്ള പ്രതിഫലമായിട്ടാണ് ബോണസ് ലഭിക്കുന്നത്.

550 യൂറോയുടെ കോവിഡ് ബോണസ് ഈ വർഷത്തിന്റെ രണ്ടാം പകുതിയോടം മുഴുവൻ സമയ ജോലിക്കാർക്ക് ലഭിച്ച് തുടങ്ങും.നഴ്‌സിങ്, കെയർ ഹോമുകളിൽ പ്രായമായ രോഗികളുമായി ജോലി ചെയ്ത 'കോവിഡ് പാൻഡെമിക് സമയത്ത് മികച്ച പ്രകടനം കാഴ്ചവച്ച' എല്ലാവർക്കും ഈ തുക ലഭിക്കും.ജൂൺ 30 മുതൽ ബോണസ് നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കരട് ഇപ്പോൾ ആരോഗ്യ സമിതികൾക്ക് അവലോകനത്തിനായി കൈമാറിയിരിക്കയാണ്.

ഇതനുസരിച്ച് 2020 നവംബർ 1നും 2022 ജൂൺ 30നും ഇടയിൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ജെറിയാട്രിക് കെയറിൽ ജോലി ചെയ്തവരും 2022 ജൂൺ 30ന് ഇപ്പോഴും ജോലി ചെയ്യുന്നവരുമായ ജീവനക്കാർക്കും പ്രയോജനം ലഭിക്കും.അഡ്‌മിനിസ്‌ട്രേറ്റർമാർ,  ക്‌ളീനിങ്, റിസപ്ഷൻ, സെക്യൂരിറ്റി സേവനങ്ങൾ, പൂന്തോട്ടപരിപാലനം, ഗ്രൗണ്ട് മെയിന്റനൻസ്, ലോൺട്രി അല്ലെങ്കിൽ ലോജിസ്‌ററിക്‌സ് തുടങ്ങിയ നേരിട്ടുള്ള പരിചരണത്തിലും കുറഞ്ഞത് 25 ശതമാനം സമയമെങ്കിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് 370 യൂറോ വരെ നൽകും.

വയോജന പരിചരണത്തിൽ പരിശീലനം നേടുന്നവർക്ക് 330 യൂറോ വരെയും മറ്റ് ജീവനക്കാർക്ക് 190 യൂറോ വരെയും വോളണ്ടിയർമാർക്കും വോളണ്ടറി സോഷ്യൽ ഇയർ (FSJ) സ്‌കീമിൽ പങ്കെടുക്കുന്നവർക്കും 60 വരെയും ലഭിക്കും. തൊഴിലുടമകൾക്ക് അവരുടെ കെയർ ഇൻഷുറൻസ് വഴി ബോണസ് ലഭിക്കുമെന്നാണ് കരട് പേപ്പറിൽ നിർദ്ദേശിക്കുന്നത്.