മാർച്ച് 13-നകം ലൈസൻസ് പ്ലേറ്റ് പുതുക്കൽ ഫീസും സ്റ്റിക്കർ ഫീസും അവസാനിപ്പിക്കുമെന്നും കഴിഞ്ഞ രണ്ട് വർഷമായി വാങ്ങിയ സ്റ്റിക്കറുകളുടെ വില തിരികെ നൽകുമെന്നും ഒന്റാറിയോ സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ ഒന്റാരിയോയിലെ ഡ്രൈവർമാർ ഇനി ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറുകൾ പുതുക്കേണ്ടതില്ല.മാർച്ച് 13 മുതൽ, ഫീസും ഡ്രൈവർമാർക്കുള്ള ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറിന്റെ ആവശ്യകതയും ഇല്ലാതാക്കുമെന്നാണ് ഒന്റാറിയോ പ്രീമിയർ ഫോർഡ് അറിയിച്ചതി.

2020 മാർച്ച് മുതൽ ഡ്രൈവർമാർ അടച്ച ലൈസൻസ് പ്ലേറ്റ് പുതുക്കൽ ഫീസ് റീഫണ്ട് ചെയ്യാൻ പ്രവിശ്യയെ അനുവദിക്കുന്ന റെഡ് ടേപ്പ് നിയമനിർമ്മാണം സർക്കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.പുതുക്കൽ പ്രക്രിയ നിലവിലുണ്ടെങ്കിലും, ഇതിന് ഡ്രൈവർമാർക്ക് ഒന്നും തന്നെ ചെലവാകില്ല.മാത്രമല്ല ഈ നടപടി 'സർവീസ് ഒന്റാറിയോ'യിലുള്ള നിലവിലെ സേവനങ്ങൾക്കുള്ള തിരക്ക് കുറക്കുകയും ചെയ്യും.

ലൈസൻസ് പ്ലേറ്റ് സ്റ്റിക്കറുകൾ ഒഴിവാക്കുന്നതിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തപാൽ ഇനത്തിൽ മാത്രം 29 മില്യൺ ഡോളർ ലാഭിക്കാൻ കഴിയുമെന്ന് സർക്കാർ പറഞ്ഞു.2020 മാർച്ചിലോ അതിനുശേഷമോ നിങ്ങൾ നിയമലംഘനങ്ങളില്ലാതെ നല്ല നിലയിലാണെങ്കിൽ അല്ലെങ്കിൽ ടിക്കറ്റുകൾ അടച്ചുകഴിഞ്ഞാൽ ,നിങ്ങളുടെ അടച്ച പ്ലേറ്റ് സ്റ്റിക്കറുകൾക്ക് റീഫണ്ടും ലഭിക്കും.

വാഹന ഉടമകൾക്ക് മാർച്ച് അവസാനം മുതൽ തപാലിൽ ചെക്കുകൾ ലഭിക്കും. അവരുടെ ഇൻഷുറൻസ് ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറപ്പാക്കാനും കുടിശ്ശികയുള്ള ടോളുകളോ പിഴകളോ നൽകാനും അവർ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ പ്ലേറ്റുകൾ പുതുക്കേണ്ടതുണ്ട്.