- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം; 28 മൂതൽ മാസ്‌ക് ധരിക്കുന്നതും വ്യക്തിപരമായ തീരുമാനമാകും; നിയന്ത്രണങ്ങൾ ആരോഗ്യ രംഗത്തുമാത്രമായി ചുരുങ്ങും
കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ മന്ത്രിസഭാ തീരുമാനിച്ചതോടെ ഈ മാസം അവസാനക്കുമ്പോൾ മുതൽ ജനങ്ങൾക്ക് നിയന്ത്രണങ്ങളിൽ നിന്നും പുറത്തിറങ്ങാം.മാസ്‌ക് ധരിക്കുന്നതുൾപ്പടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും അവസാനിപ്പിക്കാൻ ആണ് മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച് ഫെബ്രുവരി 28 മുതൽ രാജ്യത്ത് അവശേഷിക്കുന്ന എല്ലാ ആരോഗ്യ നിയന്ത്രണ നടപടികളും നിർത്തലാക്കും.
സ്‌കൂളുകളിലും റീട്ടെയിൽ ക്രമീകരണങ്ങളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധിതമല്ലാതാകുന്നതിനൊപ്പം തീരുമാനം വ്യക്തിഗതമാകും. നിയന്ത്രണങ്ങൾ ആരോഗ്യ രംഗത്തുമാത്രമായി ചുരുങ്ങും.പൊതുഗതാഗതത്തിൽ ആളുകൾ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് ഉപദേശം നിലനിൽക്കും. എന്നാൽ നിയമപരമായ ബാധ്യതയാകില്ല.
സ്‌കൂളുകളിലെ പോഡ്സും ശാരീരിക അകലം പാലിക്കൽ നടപടികളും അടുത്ത ആഴ്ച അവസാനിക്കും. ടെസ്റ്റിംഗും ട്രേയ്‌സിംഗും കുറയ്ക്കും.അതിനിടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നതിൽ ആശങ്കയറിയിച്ച് അദ്ധ്യാപക സംഘടനകൾ രംഗത്തുവന്നു. ഈ വർഷം പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ തടസ്സമുണ്ടാക്കുമെന്ന് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലണ്ട് പറഞ്ഞു.
മാസ്‌ക് ധരിക്കണമെന്ന നിയമത്തിലെ നിബന്ധന എടുത്തുമാറ്റുകയാണെങ്കിലും ആളുകൾ മാസ്‌ക് ധരിക്കുന്നതാവും നിലവിലെ സാഹചര്യത്തിൽ ഉചിതം എന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും നിരവധി ആളുകൾ കൂടുന്ന മറ്റിടങ്ങളിലും .