- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യൂണിയൻ കോപിന് കീഴിൽ ഉമ്മുൽ ഖുവൈനിൽ കോപ് ഹൈപ്പർ മാർക്കറ്റ് വരുന്നു
ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ് ഉമ്മുൽ ഖുവൈനിൽ തങ്ങളുടെ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെസിഡൻഷ്യൽ കൊമേഴ്‌സ്യൽ സെന്ററിനുള്ളിൽ ഉടൻ ആരംഭിക്കാൻ പോകുന്ന ഉമ്മുൽ ഖുവൈൻ കോപ് ഹൈപ്പർ മാർക്കറ്റ്, ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ യൂണിയൻ കോപിന് കീഴിലുള്ള ഉമ്മുൽ ഖുവൈൻ കോപിന്റെ ആദ്യ ശാഖയായി മാറും. ഉമ്മുൽ ഖുവൈനിലെ ജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുന്ന തരത്തിലും അവിടുത്തെ സ്ഥിര താമസക്കാരും സന്ദർശകരുമായ എല്ലാ വിഭാഹം ജനങ്ങൾക്കും വ്യത്യസ്തമായൊരു ഷോപ്പിങ് അനുഭവമൊരുക്കുന്ന തരത്തിലുമായിരിക്കും പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം ഹൈപ്പർ മാർക്കറ്റ് പ്രവർത്തനത്തിന്റെ ഉത്തരവാദിത്തവും ഉപകരണങ്ങളുടെ ചുമതലയും യൂണിയൻ കോപിന്റെ അഡ്‌മിൻ അഫയേഴ്‌സ് വിഭാഗത്തിൽ നിന്ന് മറ്റ് വിഭാഗങ്ങൾക്ക് കൈമാറുന്ന ചടങ്ങിൽ വച്ചാണ് ഉമ്മുൽ ഖുവൈനിലെ പുതിയ ഹൈപ്പർ മാർക്കറ്റ് സംബന്ധിച്ച അറിയിപ്പുണ്ടായത്. ഉമ്മുൽ ഖുവൈൻ എമിറേറ്റിലെ അൽ സലാമ ഏരിയയിൽ സ്ഥിതിചെയ്യുന്ന പ്രൊജക്ട് ഈ വരുന്ന മാർച്ച് മാസം പ്രവർത്തനം ആരംഭിക്കും.
ഉമ്മുൽ ഖുവൈൻ കോഓപ്പറേറ്റീവിന് കീഴിലുള്ള റെസിഡൻഷ്യൽ കൊമേഴ്‌സ്യൽ പ്രൊജക്ടിലാണ് യൂണിയൻ കോപിന്റെ നേതൃത്വത്തിലുള്ള ഹൈപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്നതെന്ന് അഡ്‌മിൻ അഫയേഴ്‌സ് ഡയറക്ടർ മുഹമ്മദ് ബെറെഗാദ് അൽ ഫലാസി പറഞ്ഞു. ഇവിടേക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും അതത് ഡിപ്പാർട്ട്‌മെന്റുകൾക്ക് അഡ്‌മിൻ അഫയേഴ്‌സ് വിഭാഗം കൈമാറി. കൂളറുകളും ഫ്രീസറുകളും അടക്കമുള്ള ശീതീകരണ ഉപകരണങ്ങൾ, സാധനങ്ങൾ പ്രദർശിപ്പിക്കാനുള്ള ഷെൽഫുകൾ, എക്‌സിറ്റ്, എൻട്രൻസ്, കൺസ്യൂമർ ഹാപ്പിനെസ് സെന്റർ, ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾ സെക്ഷൻ, ത്രാസുകൾ, ഓഫീസ് ഫർണിച്ചറുകൾ, മത്സ്യം - മാംസം - ബേക്കറി സെക്ഷനുകളിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ, ഡിസ്‌പ്ലേ സ്‌ക്രീനുകൾ എന്നിങ്ങനെ പ്രവർത്തനം തുടങ്ങാൻ ഹൈപ്പർ മാർക്കറ്റിന് ആവശ്യമായ എല്ലാ സാധനങ്ങളും അതത് വിഭാഗങ്ങൾക്ക് കൈമാറി.
ഉമ്മൽ ഖുവൈൻ കോഓപ്പറേറ്റീവുമായി ചേർന്നുള്ള യൂണിയൻകോപിന്റെ പ്രവർത്തനത്തിലൂടെ ഉമ്മുൽ ഖുവൈനിലെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള താമസക്കാർക്കും സന്ദർശകർക്കും വ്യത്യസ്തമായൊരു ഷോപ്പിങ് അനുഭവം സമ്മാനിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരമുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
ഉമ്മുൽ ഖുവൈനിലെ അൽ സലാമ ഏരിയയിലുള്ള റെസിഡൻഷ്യൽ കൊമേഴ്‌സ്യൽ പ്രൊജക്ടിൽ രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകൾ, കാർ പാർക്കിങോടു കൂടിയ ഗ്രൌണ്ട് ഫ്‌ളോർ, രണ്ട് റെസിഡൻഷ്യൽ ഫ്‌ളോറുകൾ, ഒരു ജിംനേഷ്യം, റൂഫ്‌ടോപ് സ്വിമ്മിങ് പൂൾ എന്നിവയും ഗ്രൌണ്ട് ഫ്‌ളോറിൽ ഒരു ഹൈപ്പർ മാർക്കറ്റും 30 ഷോപ്പുകളുമാണുള്ളത്.