- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്ത് - അൽ ദവഖിലിയ, മസ്‌കത്ത് - അൽ ബാത്തിന റോഡുകളിൽ ടോൾ ഏർപ്പെടുത്തിയേക്കും; ബദൽ റൂട്ടുകൾ അവതരിപ്പിക്കുന്നതുവരെ ഫീസ് ഏർപ്പെടുത്തില്ല
മസ്‌കത്ത്: രാജ്യത്തെ ചില റോഡുകളിൽ ടോൾ ഏർപ്പെടുത്താൻ ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ആലോചിക്കുന്നു. മസ്‌കത്ത് - അൽ ദവഖിലിയ, മസ്‌കത്ത് - അൽ ബാത്തിന തുടങ്ങിയ റൂട്ടുകളിലായിരിക്കും ടോൾ ഏർപ്പെടുത്തുകയെന്ന് കരുതുന്നു.
എന്നാൽ ഈ മേഖലകളിൽ ബദൽ റൂട്ടുകൾ അവതരിപ്പിക്കുന്നതുവരെ റോഡുകൾക്ക് ഫീസ് ചുമത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം അണ്ടർ സെക്രട്ടറി ഖമീസ് മുഹമ്മദ് അൽ ഷമാഖി പറഞ്ഞു. ടോളുകളിൽ നിന്നുള്ള വരുമാനം റോഡുകളുടെ അറ്റകുറ്റപ്പണിക്കായോ ട്രഷറിയിലേക്കോ നീക്കിവെക്കും. പല വികസിത രാജ്യങ്ങളും റോഡുകളിൽ ഇത്തരം ടോൾ ചുമത്തിയിട്ടുണ്ട്. ടോൾ തുക ഓരോ രാജ്യത്തും റോഡുകളുടെ ഗുണ നിലവാരത്തിലും വാഹനങ്ങളുടെ വലുപ്പത്തിനും അനുസരിച്ച് വ്യത്യാസമാണെന്നും അദ്ദേഹം പറഞ്ഞു.ൃ
Next Story