ഹൂസ്റ്റൺ : ഹൂസ്റ്റൺ മെട്രോ ബോർഡ് ചെയർമാനായി ഇന്ത്യൻ അമേരിക്കൻ സജ്ഞയ് രാമഭദ്രനെ നിയമിച്ചതായി മേയർ സിൽവെസ്റ്റർ ടർണർ അറിയിച്ചു.

മെട്രോ ബോർഡ് ചെയർമാനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ എൻജിനീയറാണ് സഞ്ജയ്. പുതിയ നിയമനം വരെ മെട്രോ ബോർഡ് മെമ്പറായി പ്രവർത്തിച്ചുവരികയായിരുന്നു. വേഴ്‌സാ ഇൻഫ്രാസ്ട്രക്ച്ചർ ഫൗണ്ടിങ് പ്രിൻസിപ്പാൾ കൂടിയാണ് സഞ്ജയ്.

ഐസ് ലാന്റ് അംബാസിഡറായി നിലവിലുള്ള ബോർഡു ചെയർമാൻ കാറഇൽ പാററ്‌മെനെ ബൈഡൻ ഭരണകൂടം നിയമിച്ചതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സഞ്ജയ് നിയമിതനായത്.

ടെക്‌സസ്സിലെ ഏറ്റവും വലിയ മെട്രോപൊലീറ്റൻ ട്രാൻസ്റ്റി അതോറട്ടിയാണ് ഹൂസ്റ്റൺ. 1285 ചതുരശ്ര മൈൽ വ്യാപിച്ചു കിടക്കുന്ന മെട്രോയിൽ 3800 ജീവനക്കാരാണുള്ളത്.

മെട്രോ ബോർഡ് മെമ്പർ എന്ന നിലയിൽ കഴിവു തെളിയിച്ച വ്യക്തിയാണ് സഞ്ജയ് എന്ന ഹൂസ്‌ററൺ മേയർ സിൽവസ്റ്റർ പറഞ്ഞു.

ഹൂസ്റ്റൺ സിറ്റിയുടെ മുഴുവൻ പ്രദേശങ്ങളും, ഉൾകൊള്ളുന്ന മെട്രോയുടെ ചുമതല വഹിക്കുവാൻ ജീവിതത്തിൽ ആദ്യമായി ലഭിച്ച അവസരത്തിനു മേയറോടു നന്ദിപറയുന്നതായി സഞ്ജയ് അറിയിച്ചു. സൗത്ത് ഇന്ത്യയിൽ നിന്നുള്ള റജിസ്‌ട്രേർഡ് എൻജിനീയർ ബിർളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ നിന്നും ബിരുദവും, പിന്നീട് ടെക്‌സസ് എ ആൻഡ് എമ്മിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.