ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും സംഘാടകനുമായിരുന്ന അന്തരിച്ച റോയി നെല്ലിക്കാലയുടെ (69) സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 24 ന് വ്യാഴാഴ്ച രണ്ടു മണിക്ക് നെല്ലിക്കാല മാർത്തോമാ പള്ളിയിൽ നടക്കും.റോയി ഇലന്തൂർ നെല്ലിക്കാല തെക്കേവീട്ടിൽ തെക്കേവീട്ടിൽ തിരുവാതിൽ കുടുംബാംഗമാണ്.

ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മതമേലധ്യക്ഷന്മാരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും പൊതുദർശനവും ഉണ്ടായിരിക്കും.

അര നൂറ്റാണ്ടിലേറെ മധ്യ കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ മാനവിക ഐക്യ മേഖലയിലെ പ്രകാശഗോപുരമായിരുന്നു റോയ് നെല്ലിക്കാല. ദീർഘകാലം വീക്ഷണം പത്രത്തിന്റെ പത്തനംതിട്ട ജില്ലാ ലേഖകനായിരുന്നു. പ്രസ് ക്ലബ് പത്തനംതിട്ട ജില്ലാ ഭാരവാഹിയുമായിരുന്നു.കേരള ഭൂഷണം, മനോരാജ്യം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മലങ്കര സഭാതാരക, യുവദീപം എന്നിവയുടെ പത്രാധിപസമിതി അംഗം, മാർത്തോമാ സഭ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ്, മാർത്തോമാ സഭാ കൗൺസിൽ, യുവജനസഖ്യം കേന്ദ്ര ജനറൽ കമ്മിറ്റി അംഗം, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗവേർണിങ് ബോർഡ് അംഗം, അഖില കേരള ബാലജനസഖ്യം, കേരളാ കൗൺസിൽ ഓഫ് ചർച്ചസ്, എസ്.സി.എം, മാരാമൺ കൺവെൻഷൻ യുവവേദി തുടക്ക സംഘാടകൻ, വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണ്ണർ - കോഴഞ്ചേരി ക്ലബ് പ്രസിഡണ്ട്, സർവോദയ മണ്ഡലം, മദ്യവർജ്ജന പ്രസ്ഥാനം, മാർത്തോമാ സ്റ്റുഡന്റസ് കോൺഫറൻസ്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ, മലങ്കര സാഹിത്യ സംഘം തുടങ്ങിയ ബഹുമുഖ മേഖലകളിൽ ഉജ്ജ്വല നേതൃത്വം നൽകി.

ഭാര്യ : മുളമൂട്ടിൽ തുണ്ടിയത്ത് എലിസബേത്ത് റോയ് (റിട്ട.ടീച്ചർ മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി മുൻ ചെയർ പേഴ്‌സൺ, കേരളാ വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി )

മക്കൾ : റോബിൻ റോയ് ജോർജ്, വിവേക് തോമസ് റോയ്
മരുമക്കൾ : റോണി, ബിൻസു
കൊച്ചു മക്കൾ : മാത്യു റോയ് റോബിൻ, നൈന ലിസ് റോയ്
സഹോദരർ: ഷേർലി അനിയൻ, പരേതരായ ജോർജ് സെൻ, ജോർജ് ബെൻ.

ഭാര്യ സഹോദരർ : സുശീൽ ടി തോമസ്, ന്യൂയോർക്ക് എപ്പിഫനി മാർത്തോമാ ഇടവകാംഗവും മാർത്തോമാ സഭാ കൗൺസിൽ മുൻ അംഗവുമായ അനിൽ.ടി.തോമസ്,ജെസ്സി വിജു ചെറിയാൻ, വിൽസൺ .ടി തോമസ്, വിക്ടർ ടി.തോമസ് (യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയർമാൻ), സുമിന റജി

ശുശ്രൂഷകളുടെ (ബുധനാഴ്ചയും വ്യാഴാഴ്ചയും) തത്സമയ ലൈവ് സ്ട്രീം ലിങ്ക്

www.youtube.com/glorianews

കൂടുതൽ വിവരങ്ങൾക്ക്,

അനിൽ.ടി.തോമസ് - 973 223 2686 (വാട്‌സ്ആപ്)