ഹൂസ്റ്റൺ :ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജിന്റെ ആകസ്മിക വിയോഗത്തിൽ ഫെബ്രു 22 ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.

2007 മെയ് മാസത്തിൽ ആരംഭിച്ച ബോസ്റ്റൺ പ്രയർ ലൈൻ. ഫോണിലൂടെയും, സൂം പ്ലാറ്റ്ഫോമിലൂടെയും ഉള്ള ഈ പ്രാർത്ഥനാ കൂടിവരവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രയർ ലൈനിന്റെ ഭാഗമായി 2008 മുതൽ പ്രയർ കോൺഫ്രൻസും സംഘടിപ്പിക്കുന്നതിനു നേത്ര്വത്വം നൽകി വരികയും ചെയ്തിരുന്ന ഒരു ദൈവദാസിയായിരുന്നു സൂസൻ ജോർജ് . . ബോസ്റ്റൺ ഇന്റർനാഷണൽ ചർച്ച് സഭാംഗവും ശക്തയായ പ്രാർത്ഥനാ പോരാളിയുമായിരുന്ന സൂസൻ ജോർജ്ജ് പ്രത്യാശാനിർഭരമായ നിരവധി ഗാനങ്ങളുടെ രചിയിതാവു കൂടിയാണെന്ന് ഐ പി എൽ കോഡിനേറ്റർ സി വി സാമുവേൽ അനുസ്മരിച്ചു .

കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ജോലിയോടനുബന്ധിച്ച് 1998-ൽ ബോസ്റ്റണിൽ എത്തിയ സൂസൻ ജോർജ്ജ് ,ഭർത്താവ്: ഡോക്ടർ ദാനിയേൽ രാജൻ (റോബി). മക്കൾ രൂത്ത്, നവീൻ എന്നിവരോടൊപ്പം സന്തോഷകരമായി ജീവിതം നയിച്ച് വരുന്നതിനിടയിലാണ് ആകസ്മികമായി കടന്നുവന്ന മരണം ആ വിലയേറിയ ജീവിതം കവർന്നെടുത്തത് .ശ്രെഷ്ടമായ ക്രിസ്തീയ ജീവിതം നയിച്ച് പ്രതിഫലം ലഭിക്കുവാൻ ക്രിസ്തുസന്നധിയിലേക്കു വിളിക്കപ്പെട്ട സൂസന്റെ സ്മരണക്കുമുന്പിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളോടും ,പ്രയർ ഗ്രൂപ് അന്ഗങ്ങളോടും , അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ പറഞ്ഞു.തുടർന്നു ഒരു മിനിറ്റ് മൗനപ്രാത്ഥന നടത്തുകയും ചെയ്തു .

ഫെബ്രു 25 നു ഡഗ്‌ളസ് ഫ്യൂണറൽ ഹോമിൽ വൈകീട്ട് 4 മുതൽ 8 വരെ നടക്കുന്ന പൊദുദര്ശനവും, ,26 നു ബാർലിങ്ടൺ ഇന്റർ നാഷണൽ ചർച്ചിൽ രാവിലെ 9 മുതൽ നടക്കുന്ന സംസ്‌കാര ശുശ്രുഷയിലും ദൈവീക ക്രപ വ്യാപരിക്കേണ്ടതിനു ഏവരും പ്രാർത്ഥിക്കണമെന്നും സി വി എസ് അഭ്യർത്ഥിച്ചു

റവ കെ ബി കുരുവിള അച്ചന്റെ (ഹൂസ്റ്റൺ ) പ്രാർത്ഥനയോടെ ഐ പി എൽ പ്രാർത്ഥന ആരംഭിച്ചു .തുടർന് കാനഡയിൽ നിന്നും ജെമിൻ സുബ്രമണ്യൻ മനോഹരമായ ഒരു ക്രിസ്തീയ ഗാനം ആലപിച്ചു .ഷിക്കാഗോയിൽ നിന്നുള്ള ജോർജ് മാത്യു (ബാബു) പാഠഭാഗം വായിച്ചു,

റവ എ എൽ സുബ്രഹ്‌മണ്യൻ അച്ചൻ (ഡാളസ് )റോമാ ലേഖനം 15-15 വാക്യത്തെ ആസ്പദമാക്കി ധ്യാനപ്രസംഗം നടത്തി .പൗലോസ് അപ്പോസ്തലന്റെ ജീവിതം പൂർണമായും പിന്തുടരുക നമ്മെ സംബന്ധിച്ചു അസാധ്യമാണ് . എന്നാൽ പൗലോസിന്റ പരമ പ്രധാന ജീവിത ലക്ഷ്യം സുവിശേഷം അറിയിക്കുക എന്നതായിരുന്നു . ആ മാതൃകയെങ്കിലും നാം ഓരോരുത്തരും പിന്തുടരുവാൻ ബാധ്യസ്ഥമാണ്. അച്ചൻ ഉദ്ധ് ബോധിപ്പിച്ചു.ഒരു ദിവസം നാമെല്ലാവരും ഇവിടെ നിന്നും മരണം വഴിയായി കടന്നുപോകേണ്ടവരാണ് . കർത്താവിന്റെ സന്നിധിയിൽ എത്തിചെരുമ്പോൾ ഒരു വഴിപാട് അർപ്പികേണ്ടിവരും .അതിനായിട്ടു നാം എന്ത് കരുതിയിട്ടുണ്ട്? ഇതുവരെ ഒന്നും കരുതിയിട്ടില്ലെങ്കിൽ അതിനുള്ള അവസരമായി ഇ പ്രാർത്ഥന സമ്മേളനം പ്രയോജനപ്പെടുത്താൻ കഴിയട്ടെ -അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു.

ജോസഫ് ടി ജോർജ് (ഹൂസ്റ്റൺ )മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി .റവ ഡോ:ഇട്ടി മാത്യു (.ഡിട്രോയിറ്റ് )സമാപന പ്രാർത്ഥനയും ആശീർവാദവും നിർവഹിച്ചു . ഐ പി എൽ കോർഡിനേറ്റർ ടി എ മാത്യു നന്ദി പറഞ്ഞു .ഷിജൂ ജോർജ് (ഹൂസ്റ്റൺ )ടെക്നിക്കൽ സപ്പോർട്ടും നൽകി .