- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ സ്‌കൂൾ ബസിന് തീപിടിച്ചു; വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതർ; തീ നിയന്ത്രണ വിധേയമാക്കി

ഷാർജ: ഷാർജയിലെ അൽ താവുൻ ഏരിയയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലെ ഡ്രൈവറും സൂപ്പർവൈസറും ചേർന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി . സിവിൽ ഡിഫൻസ് അധികൃതർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ബസിലുണ്ടായിരുന്ന കുട്ടികളിൽ ആർക്കും പരിക്കുകളോ പുകശ്വസിച്ചതിന്റെ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അധികൃതർ സ്ഥിരീകരിച്ചു. ബസ് ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പർവൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതിൽ നിർണായകമായത്. ഉച്ചയ്ക്ക് ശേഷം 2.52നാണ് തീപിടുത്തം സംബന്ധിച്ച് ഷാർജ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഓപ്പേറേഷൻസ് റൂമിൽ വിവരം ലഭിച്ചത്.
ഉടൻ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. 14 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ബസുകളിലെ സൂപ്പർവൈസർമാർക്കും സിവിൽ ഡിഫൻസ് നൽകിയ ബോധവത്കരണവും പരിശീലനവും യഥാസമയത്ത് രക്ഷാപ്രവർത്തനം നടത്താനും ഒരു പരിക്കുമില്ലാതെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അവർക്ക് സഹായകമായെന്നും അധികൃതർ അറിയിച്ചു.


