- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാത്രങ്ങൾ കഴുകാത്തതിന് ശാസിച്ചു; അമ്മയെ ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി പതിനാലുകാരി
നോയിഡ: പാത്രങ്ങൾ കഴുകി വൃത്തിയാക്കാത്തതിന് ശാസിച്ച അമ്മയെ പതിനാലുകാരി അടിച്ചുകൊന്നു. നോയിഡയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.ഫ്രയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടി അമ്മയെ തല്ലിക്കൊന്നത്.
കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയോട് അമ്മ പാത്രങ്ങൾ കഴുകിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെൺകുട്ടി ഇത് അനുസരിക്കാൻ കൂട്ടാക്കിയില്ല. ഇതോടെ അമ്മയും മകളും തമ്മിൽ വാക്കേറ്റം ആരംഭിക്കുകയും പെൺകുട്ടി ദേഷ്യത്തിൽ ഫ്രയിങ് പാനെടുത്ത് അമ്മയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ അമ്മ പരിക്കേറ്റ് കിടക്കുന്നതായി പെൺകുട്ടി അയൽക്കാരെ വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരണത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസിനോട് താൻ പുറത്ത് പോയി വന്നപ്പോൾ അമ്മ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്.
എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി സത്യം പുറത്ത് പറയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കൃത്യം നടന്ന സമയത്ത് പുറത്ത് നിന്ന് ആരും ഇവരുടെ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നില്ലെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് യഥാർത്ഥ കുറ്റവാളിയിലേക്കെത്തിയത്
ന്യൂസ് ഡെസ്ക്