- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ ഇസ്‌കോൺ ക്ഷേത്രത്തിൽ മോഷണം നടത്തിയ ബംഗ്ലാദേശികൾ അറസ്റ്റിൽ
മുംബൈ : ഇസ്‌കോൺ ക്ഷേത്രത്തിൽ മോഷണം നടത്തിയ ബംഗ്ലാദേശികൾ അറസ്റ്റിൽ. ഖർഗറിലുള്ള ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങളും 80,000 രൂപയുമാണ് കവർന്നത്. മുംബൈയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്ന ഫർഹത്ത് ഷെയ്ക്ക്, അകാശ് മന്നൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 31 നായിരുന്നു സംഭവം. ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ ഇവർ ഭണ്ഡാരത്തിലെയും, ഓഫീസിലെയും പണവും, വിഗ്രഹങ്ങളുമായി കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചുവരികയായിരുന്നു.
പശ്ചിമ ബംഗാൾ അതിർത്തിവഴി ഇന്ത്യയിലേക്ക് കടന്ന ഇവർ ഏജന്റിന്റെ സഹായത്തോടെ രഹസ്യമായി മുംബൈയിൽ താമസിച്ചുവരികയാണ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഏജന്റ് പിടിയിലാകുകയായിരുന്നു.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫർഹത്ത് ഷെയ്ക്ക്, അകാശ് മന്നൻ എന്നിവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയതായി ഇവർ വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ പക്കൽ നിന്നുംമൂന്ന് പെട്ടികളിലായി പണവും, ചില വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.




