- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള ഓൺലൈൻ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. ഫേസ്‌ബുക്ക് പേജ് വഴി നടക്കുന്ന പ്രഭാഷണ പരമ്പര 'മാർക്സിനെ വീണ്ടും വായിക്കുമ്പോൾ' എന്ന വിഷയം അവതരിപ്പിച്ച് ഡോ. സുനിൽ പി ഇളയിടംഉദ്ഘാടനം ചെയ്തു.
പ്രകൃതിക്ക് വേണ്ടിയുള്ള പോരാട്ടം മുതലാളിത്തത്തിനെതിരായ പോരാട്ടമായിരിക്കുമെന്ന് മാർക്‌സ് മൂലധനത്തിൽ ആദ്യഭാഗത്ത് തന്നെ കുറിച്ച് വച്ചിട്ടുണ്ടെന്ന് സുനിൽ പി ഇളയിടം പറഞ്ഞു. മുതലാളിത്തമെന്ന ചൂഷണ വ്യവസ്ഥക്കെതിരായ വിമർശനമാണ് മാർക്‌സിന്റെ സത്ത. ഇതിനെ മാറ്റിവെച്ച് മാർക്‌സിനെ ഇന്ന് വിലയിരുത്തിയാൽ അത് പരാജയപ്പെടും.
മാനിഫെസ്റ്റോയുടെ 175 വർഷം പൂർത്തിയാകുമ്പോഴും അത് സ്വയം നവീകരിച്ച് കൊണ്ടിരിക്കുകയാണ്. മാർക്‌സ് ഒരു വ്യക്തി എന്നതിനപ്പുറം അത് വിപുലമായ വ്യവഹാരമായി മാറുകയാണ്. ഏത് മേഖലയിലും ഇടപെടാൻ സാധിക്കുന്ന രീതിയിലുള്ള ചിന്താവിശകലനങ്ങൾ മാർക്സിസത്തിലുണ്ട്. താൻ പറയുന്ന കാര്യങ്ങൾ ആറ്മാസത്തിനുള്ളിൽ അത് തന്നെ ആവർത്തിക്കുന്നുണ്ടെങ്കിൽ എന്തോ പിശക് പറ്റി എന്ന് മാർക്‌സ് സൂചിപ്പിക്കുന്നു. കാരണം അത് നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുകയാണെന്ന വിമർശനം നാം ഉൾകൊള്ളണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു.ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അധ്യക്ഷനായി. എൻ സുകന്യ സ്വാഗതവും പി സന്തോഷ് നന്ദിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ