- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടെന്ന് കേസ്: വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ 18000 കോടി ബാങ്കുകൾക്ക് തിരികെ നൽകിയെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്‌സി എന്നിവർ 18000 കോടി ബാങ്കുകൾക്ക് തിരികെ നൽകിയതായി കേന്ദ്ര സർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
അതേസമയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ടിരിക്കുന്നതിന് 67000 കോടി രൂപയാണെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നിലവിൽ 4700 കേസ്സുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുകയാണ്. ഓരോ വർഷവും കേസുകളുടെ എണ്ണം വർധിക്കുകയാണ്. 2015-16ൽ 111 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ, 2020-21ൽ 981 കേസ്സുകൾ രജിസ്റ്റർ ചെയ്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ നടത്തുന്ന അന്വേഷണം, വസ്തുക്കളും ആസ്തികളും കണ്ടുകെട്ടൽ എന്നിവയിലെ അധികാരം സംബന്ധിച്ച വിവിധ കേസ്സുകൾ പരിഗണിക്കവെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഈ കണക്കുകൾ സുപ്രീംകോടതിയിൽ വിശദീകരിച്ചത്. എം. ശിവശങ്കർ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ന്യൂസ് ഡെസ്ക്