ജയ്പൂർ:പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ട സ്വദേശിയായ 28കാരൻ ഗൗരവ് ജയിനാണ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നാടുവിട്ട പ്രതിയെ ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 13ന് രാംപൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വച്ചാണ് അദ്ധ്യാപകൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമിലെ സഹോദരിയുടെ വീടിന് പുറത്ത് നിന്നാണ് ജെയിനെ അറസ്റ്റ് ചെയ്തത്.

ഒളിവിലായ പ്രതിയെ പിടികൂടാൻ രാജസ്ഥാൻ 30 അംഗപൊലീസ് സംഘത്തിന്. ജെയിൻ സഹോദരിയുടെ വീട്ടിലെത്തുമെന്ന് മനസിലാക്കിയ പൊലീസ് ഒരു സംഘത്തെ വിന്യസിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ കയറാൻ ശ്രമിച്ച ജെയ്നെ പൊലീസ് പിടികൂടിയിരുന്നു. പിടിക്കപ്പെടുമെന്ന് ഭയന്ന് ജെയ്നിന്റെ ജീവിതം അവസാനിപ്പിച്ചേക്കാമെന്ന് സംശയിച്ച പൊലീസ് ചമ്പൽ നദിയിലും മറ്റ് കനാലുകളിലും ആദ്യം തിരച്ചിൽ നടത്തിയിരുന്നു.

പ്രതി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അയൽക്കാരനാണെന്നും കഴിഞ്ഞ 3 വർഷമായി ട്യൂഷൻ ക്ലാസ് എടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൈൾ കെട്ടിയിട്ട് ശ്വാസം മുട്ടനുഭവപ്പെട്ട നിലയിലാണ് പെൺകുട്ടിയെ ജെയിനിന്റെ വീട്ടിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ജെയ്നിന്റെ വീട്ടിൽ പെൺകുട്ടി മാത്രമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.