- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലാഡൽഫിയയിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ മലയാളിയും; കോന്നി സ്വദേശി സോമരാജൻ ഇനി ആറു വർഷം രഹസ്യവിവരങ്ങൾ തേടും
കോന്നി: അമേരിക്കയിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ മലയാളിയും. ഫിലാഡെൽഫിയ അപ്പർഡർബി നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് കോൺസ്റ്റബിളായി കോന്നി സ്വദേശി പ്ലാവിളയിൽ പി.കെ.സോമരാജനെയാണ് തിരഞ്ഞെടുത്തത്. ആറുവർഷത്തേക്കാണ് സേവനം.
എതിരില്ലാതെയായിരുന്നു സോമരാജനെ തിരഞ്ഞെടുത്തത്. ആറുവർഷത്തേക്കാണ് ചുമതല. മഫ്തി വേഷത്തിലാണ് ഇവർ രഹസ്യവിവരങ്ങൾ തേടേണ്ടത്. സുരക്ഷയ്ക്കായി തോക്കുനൽകിയിട്ടുണ്ട്. പ്രധാനമായി, തീവ്രവാദപ്രവർത്തനങ്ങൾ, മയക്കുമരുന്ന് വ്യാപനം എന്നിവ തടയുകയാണ് ജോലി. ഇതിനെല്ലാം പൊലീസിനെ സഹായിക്കണം.
30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന സോമരാജൻ ഫിലാഡെൽഫിയ 4135-ാംനമ്പർ എസ്.എൻ.ഡി.പി. യോഗം ശാഖയുടെ പ്രസിഡന്റുകൂടിയാണ്. ഫൊക്കാനായുടെ ദേശീയ കമ്മിറ്റിയംഗം, ട്രൈസ്റ്റേറ്റ് കേരള സ്റ്റേറ്റ് ഫോറം എക്‌സിക്യൂട്ടീവ് അംഗം, മേള മലയാളി അസോസിയേഷൻ പ്രസിഡന്റ്, പമ്പ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
കോന്നിയിലെ കോൺഗ്രസ് നേതാവ് കോന്നിയൂർ ത്യാഗരാജന്റെയും കെപിസിസി. അംഗം കോന്നിയൂർ വരദരാജന്റെയും സഹോദരനാണ്. മെഴുവേലി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വിനീതാ അനിൽ, കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിള എന്നിവരുടെ കുടുംബത്തിലെ അംഗമാണ് സോമരാജൻ. സോമരാജനെ മലയാളികളുടെ അമേരിക്കയിലെ കൂട്ടായ്മയായ ഫൊക്കാന അനുമോദിച്ചു.