- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കാന്റർബറിയിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബസ് യാത്ര സൗജന്യമായേക്കും; എൻവയോൺമെന്റ് കാന്റർബറിയുടെ നിർദ്ദേശത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം
കാന്റർബറിയുടെ ഉദ്വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ബസ് യാത്ര സൗജന്യമാക്കുന്ന കാര്യം പരിഗണനയിൽ.25 വയസ്സിന് താഴെയുള്ളവർക്കും വിദ്യാർത്ഥികൾക്കും കമ്മ്യൂണിറ്റി സർവീസുകൾക്കും ടോട്ടൽ മൊബിലിറ്റി കാർഡ് ഹോൾഡർമാർക്കും സൗജന്യ ബസ് ചാർജുകളുടെ രണ്ട് വർഷത്തെ ട്രയൽ നടത്താനുള്ള എൻവയോൺമെന്റ് കാന്റർബറിയുടെ നിർദ്ദേശമാണ് പരിഗണനയിൽ ഉള്ളത്.
കൗൺസിലിൽ ചർച്ചയ്‌ക്കെത്തിയ നിർദ്ദേശം കൗൺസിലർമാർ അംഗീകരിച്ചതോടെ പൊതുജനാഭിപ്രായത്തിനായി മുന്നോട്ട് വക്കും.വരും ആഴ്ചകളിൽ പൊതുജനാഭിപ്രായത്തിന് പോകുന്ന നിർദ്ദേശം തുടർന്ന് ജൂൺ മാസത്തിൽ കൗൺസിലർമാർ അന്തിമ തീരുമാനമെടുക്കും.
സൗജന്യ നിരക്കുകളുടെ ട്രയൽ നിർദ്ദേശിക്കുന്ന ആദ്യത്തെ ജില്ലാ കൗൺസിലാണ് എൻവയോൺമെന്റ് കാന്റർബറി. ബേ ഓഫ് പ്ലെന്റിയിൽ, കുട്ടികൾക്കുള്ള സൗജന്യ ബസുകളുടെ ട്രയൽ നടക്കുന്നു. രാജ്യവ്യാപകമായി, മുതിർന്ന പൗരന്മാർക്ക് 2008 മുതൽ കേന്ദ്ര സർക്കാർ സൗജന്യ ഓഫ്-പീക്ക് പൊതുഗതാഗതത്തിന് ധനസഹായം നൽകിയിട്ടുണ്ട്.
കുറഞ്ഞ കാർബൺ ഉദ്ഭവനത്തിനും കുറഞ്ഞ വരുമാനമുള്ള ആളുകളുടെ ക്ഷേമത്തിനും പിന്തുണ നൽകുന്നതിനുള്ള നടപടിയെന്ന നിലയിൽ 2022 ലെ ബജറ്റിൽ 25 വയസ്സിന് താഴെയുള്ളവർക്കും വിദ്യാർത്ഥികൾക്കും കമ്മ്യൂണിറ്റി സർവീസ് കാർഡ് ഉടമകൾക്കും രാജ്യവ്യാപകമായി സൗജന്യ പൊതുഗതാഗതത്തിന് ധനസഹായം നൽകണമെന്ന് ഫ്രീ ഫെയർസ് സഖ്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.