- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കോവിഡ് കേസുകളിൽ വർദ്ധനവ്;നാളെ മുതൽ നടപ്പിലാക്കാനിരുന്ന കോവിഡ് ഇളവു നടപടികൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്
കോവിഡ് കേസുകളിൽ വർദ്ധനവ് മൂലം നാളെ മുതൽ നടപ്പിലാക്കാനിരുന്ന കോവിഡ് 19 സേഫ് മാനേജ്മെന്റ് നടപടികളിൽ മാ്റ്റി. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം (എംഒഎച്ച്) വ്യാഴാഴ്ച അറിയിച്ചു.ദൈനംദിന കേസുകളുടെ കുതിച്ചുചാട്ടമാണ് മാറ്റിവയ്ക്കാൻ കാരണം.നിലവിലെ നിയമങ്ങൾ പുതിയ തിയതി വരെ നിലനിൽക്കുമെന്നും കൂട്ടിച്ചേർത്തു.
COVID-19 മൾട്ടി-മിനിസ്ട്രി ടാസ്‌ക് ഫോഴ്സ് (MTF) നിലവിലുള്ള നിയമങ്ങൾ രണ്ട് ഘട്ടങ്ങളായി ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു, അതിൽ ആദ്യത്തേത് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെയാണ് തീയതി മുന്നോട്ടാക്കിയത്.
കഴിഞ്ഞ രണ്ട് വർഷമായി നിലവിലുള്ള നിയന്ത്രണങ്ങളിൽ വിപുലമായ ഭേദഗതികൾ ആയിരുന്നു ഫെബ്രുവരി 25 നും മാർച്ച് 4 നും ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നത്.
അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളെ ഏത് സമയത്തും വീടുകൾ സന്ദർശിക്കാൻ അനുവദിക്കുക, ജോലിസ്ഥലത്ത് അഞ്ച് പേരുടെ വരെ സാമൂഹിക ഒത്തുചേരലുകൾ,12 വയസും അതിൽ താഴെയും പ്രായമുള്ള വാക്സിനേഷൻ എന്നിവയിൽ ക്രമീകരണം, എ്ന്നിവ ഉൾപ്പെടുത്തിയ ഇളവുകളായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നത്.
രാജ്യത്ത് ചൊവ്വാഴ്ച 26,032 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ കേസുകളുടെ എണ്ണം ബുധനാഴ്ച 20,312 ആയി കുറഞ്ഞു.