പ്രതീക്ഷിതമായി ന്യൂസൗത്ത് വെയ്ൽസിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ യാത്രാ തടസ്സങ്ങൾക്ക് നഷ്ടപരിഹാരമായി യാത്രക്കാർക്ക് നിരക്കിളവുമായി റെയിൽവേ.സിഡ്നിവാസികൾക്ക് നഗരത്തിലെ റെയിൽ സംവിധാനത്തിൽ പകുതി നിരക്കിലുള്ള പീക്ക്-അവർ യാത്രകളും സൗജന്യ വാരാന്ത്യ യാത്രയും ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

റെയിൽ, ട്രാം, ബസ് യൂണിയനും ഗവൺമെന്റും തമ്മിലുള്ള തർക്കം മൂലം, സിഡ്നിയിലുടനീളമുള്ള എല്ലാ സേവനങ്ങളും നിർത്തിവയ്ക്കാനുള്ള പെട്ടെന്നുള്ള തീരുമാനം തിങ്കളാഴ്ച ആയിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതുകൊണ്ട് ത്‌നനെഏറ്റവും വലിയ നഗരത്തിലെ യാത്രക്കാർക്ക് റദ്ദാക്കൽ മൂലം ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമാപണം എന്ന നിലയിൽ ആണ് അടുത്ത മാസത്തേക്കുള്ള നഷ്ടപരിഹാര നിരക്കുകൾ വാഗ്ദാനം ചെയ്യ്തത്.

സമാനമായ റദ്ദാക്കൽ ഇനി ഉണ്ടാകാതിരിക്കാൻ സംസ്ഥാന സർക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്.ഭാവിയിലെ സർവ്വീസ് റദ്ദാക്കലിന് ചെയ്യുന്നതിന് മുമ്പ് രേഖാമൂലമുള്ള ബ്രീഫിംഗും ഒപ്പിട്ട അംഗീകാരവും നൽകണം.