രാഴ്ചയ്ക്കുള്ളിൽ മൂന്ന് കൊടുങ്കാറ്റുകൾക്ക് ശേഷം, കനത്ത മഞ്ഞ് വീഴ്‌ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ബുധനാഴ്ച രാത്രിയോടെ താപനില തണുത്തുറഞ്ഞ നിലയിലേക്ക് താഴ്ന്നതോടെ, രാജ്യമെമ്പാടും മഞ്ഞും ഐസും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.രാജ്യവ്യാപകമായി മെറ്റ് ഏറാൻ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

വാഹന ഡ്രൈവർമാർ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാൻ ഓർമ്മിപ്പിച്ചു.ഇന്ന് രാത്രി 10 മണി മുതൽ നിലവിൽ വരുന്ന മുന്നറിയിപ്പ് വ്യാഴാഴ്ച രാത്രി 12 മണി വരെ തുടരും.എല്ലാ കൗണ്ടികളിലും ഇന്ന് ഉച്ചവരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും. ക്ലെയർ, ഡോണഗേൽ, ഗോൾവേ, ലെയ്ട്രിം, മേയോ, സ്ലൈഗോ എന്നീ കൗണ്ടികൾക്ക് പ്രത്യേക യെല്ലോ കാറ്റ് അലേർട്ട് ഇന്ന് രാവിലെ 8 മുതൽ പ്രാബല്യത്തിൽ വരും. വൈകിട്ട് 6 മണി വരെ മുന്നറിയിപ്പ് നിലനിൽക്കും.

സ്‌നോ റോഡുകളിൽ അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്ന് മെറ്റ് ഏറാൻ പറഞ്ഞു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.കാറ്റും സ്‌നോയും പരിഗണിച്ച് നോർത്തേൺ അയർലണ്ടിലെ ആൻട്രിം, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിലും യെല്ലോ അലേർട്ട് നൽകി. ഈ കൗണ്ടികളിൽ ഇടയ്ക്കിടെ കനത്ത മഞ്ഞുവീഴ്ചയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാൻ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാകും.