കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെആഭിമുഖ്യത്തിൽ ഫെബ്രുവരി 25, 26 ദിവസങ്ങളിൽ (വെള്ളി, രാവിലെ 9 മുതൽ 11 വരെയും ,ശനി, വൈകിട്ട് 4 മുതൽ 5:30 വരെ) ഓൺലൈനിലൂടെ ആത്മീയ കൂട്ടായ്മ സംഘടിപ്പിക്കും.റവ. മാത്യൂസ് എബ്രഹാംവ്യക്തികളെയും കുടുംബങ്ങളെയും കുറിച്ചുള്ള ദൈവീക ഉദ്ദേശംഎന്ന വിഷയത്തിൽ രണ്ട് ദിവസവും ദൈവ വചനം പങ്കിടും. റവ.എൻ. എം. ജെയിംസ് (വികാരി,സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്) രണ്ട് യോഗങ്ങൾക്കും അധ്യക്ഷത വഹിക്കും.

ആത്മീയ കൂട്ടാഴ്മയ്ക്കുള്ള ക്രമീകരണങ്ങൾക്കായി വികാരി റവ. എൻ. എം. ജെയിംസ്, 
ജോർജ് വറുഗീസ്, റെക്സി ചെറിയാൻ,.ബിജു സാമുവൽ, ആശിഷ് ടി. മാത്യൂസ്
എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിക്കുന്നു.