- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖുർആനിക സന്ദേശങ്ങളുടെ പ്രസക്തിയേറുന്നു; ഡോ. എംപി. ഹസൻ കുഞ്ഞി
ദോഹ. പ്രശ്ന കലുഷിതമായ സമകാലിക ലോകത്ത് ഖുർആനിക സന്ദേശങ്ങളുടെ പ്രസക്തിയേറുകയാണെന്ന് പ്രമുഖ വ്യവസായിയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറുമായ ഡോ. എംപി. ഹസൻ കുഞ്ഞി അഭിപ്രായപ്പെട്ടു. പ്രമുഖ ഖുർആൻ വ്യാഖ്യാതാവ് അബ്ദുല്ല യുസുഫലിയുടെ ഖുർആൻ ഇംഗ്ളീഷ് പരിഭാഷയെ അടിസ്ഥാനപ്പെടുത്തി വി.വി.എ. ശുക്കൂർ തയ്യാറാക്കിയ ഖുർആൻ മലയാളത്തിന്റെ ഖത്തറിലെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകമാനവികതയും സാഹോദര്യവും ഉദ്ഘോഷിച്ച് മനുഷ്യരെ ചേർത്തുപിടിക്കുകയും പരിഗണിക്കുകയും ചെയ്യുന്നുവെന്നതാണ് ഖുർആനിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡണ്ട് പി.എൻ. ബാബുരാജൻ ആദ്യ കോപ്പി സ്വീകരിച്ചു.ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഖുർആൻ വിവർത്തനത്തിലെ സർഗാത്മകതയുടെ സൗന്ദര്യം അടയാളപ്പെടുത്തുന്നതാണ് ഖുർആൻ മലയാളെന്നും ഖുർആനിന്റെ ആശയവും സൗന്ദര്യവും സംരക്ഷിക്കുന്ന ശ്രദ്ധേയമായ ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഖുർആൻ പ്രപഞ്ചത്തോളം വിശാലമായതും, മനുഷ്യജീവിതത്തിന്റെ സമഗ്രതലങ്ങളെ ഉൾകൊള്ളുന്നതും, മുഴുവൻ മനുഷ്യർക്കുമായി നൽകപ്പെട്ടതുമായ നിത്യപ്രകാശമാണ് എന്ന വിശാലമായ ആശയമാണ് ഖുർആൻ മലയാളം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. ഖുർആനിക ജ്ഞാനത്തിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനും ഖുർആനിന്റെ സൗന്ദര്യത്തോടും മേന്മയോടും പരമാവധി നീതിപുലർത്തുന്ന സുഗ്രഹമായ പൊതുഭാഷയിലും ശൈലിയിലും ഖുർആൻ അവർക്ക് ലഭ്യമാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. പൊതുസമൂഹത്തിന് വായനാസുഖം നൽകുന്നതും ഖുർആനിന്റെ ജ്ഞാനനിക്ഷേപങ്ങൾ സ്വായത്തമാക്കുന്നതിന് സഹായകവുമായ വിവർത്തനമാണ് ഖുർആൻ മലയാളം. ഓരോ ഖുർആൻ വചനത്തിനും മലയാളത്തിൽ ലിപ്യന്തരണം നൽകിയിരിക്കുന്നതിനാൽ, അറബി അക്ഷരങ്ങൾ പരിചയമില്ലാത്ത വായനക്കാർക്കും ഖുർആൻ വചനങ്ങൾ വായിക്കുവാൻ സാധിക്കുമെന്നത് ഈ വിവർത്തനത്തിന്റെ സവിശേഷതയാണ് .
ഖുർആൻ മലയാളം വിവർത്തന-പ്രസാധനപദ്ധതി ആശയം ഫൗണ്ടേണ്ടഷന്റെ ലാഭേച്ഛയില്ലാത്ത സംരംഭമാണ്. കേരള സർകാരിൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ് ആശയം ഫൗണ്ടേണ്ടഷൻ. ഖുർആൻ മലയാളവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9946494433/7994380830 എന്നീ വാട്‌സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.