- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കായികരംഗത്തെ ഖത്തറിന്റെ മുന്നേറ്റം വിസ്മയകരം; ജാമിർ വലിയമണ്ണിൽ
ദോഹ. കായികരംഗത്തെ ഖത്തറിന്റെ മുന്നേറ്റം വിസ്മയകരമാണെന്ന് ഖത്തർ വേൾഡ്കപ്പ് ഫാൻ ലീഡറും ഫിഫ ഫാൻ മൂവ്മെന്റിലെ ഇന്ത്യൻ അമ്പാസിഡറുമായ ജാമിർ വലിയമണ്ണിൽ അഭിപ്രായപ്പെട്ടു. മീഡിയപ്ലസ് പ്രസിദ്ധീകരിച്ച 'ദ പർസ്യൂട്ട് ഓഫ് സ്പോർട്സ്' സ്വീകരിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.
കുറഞ്ഞ കാലംകൊണ്ട് ഗൾഫ് മേഖലയുടെ കായിക തലസ്ഥാനമായി ഉയർന്ന ഖത്തർ, നിരന്തരം മികച്ച കായിക പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലെ മാത്രമല്ല ലോകത്തിലെ തന്നെ മികച്ച സംഘാടകരെന്ന സ്ഥാനത്തേക്കാണ് ഉയരുന്നത്. ഗൾഫ് മേഖലക്ക് മൊത്തം അഭിമാനകരമായ നേട്ടങ്ങളുമായി ഖത്തർ മുന്നേറുന്നു എന്നത് പ്രവാസി സമൂഹത്തിനും സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകോത്തര സ്റ്റേഡിയങ്ങളും അത്യാധുനിക സൗകര്യങ്ങളുമൊരുക്കിയാണ് ഫിഫ 2022 ലോകകപ്പ് കാൽപന്തുകളിയാരാധകരെ സ്വാഗതം ചെയ്യുവാൻ ഖത്തർ കാത്തിരിക്കുന്നത്. ഖത്തറിലെത്തി ഫിഫ ലോകകപ്പിനുള്ള സൗകര്യങ്ങൾ നേരിൽ കാണാൻ സാധിച്ചതിന്റെ അടിസ്ഥാനത്തിൽ അവിശ്വസനീയമായ ഒരുക്കങ്ങളാണ് ഖത്തർ നടത്തിയിരിക്കുന്നതെന്ന് പറയാൻ കഴിയുമെന്ന് ജാമിർ അഭിപ്രായപ്പെട്ടു. ഖത്തറിലെ സ്റ്റേഡിയങ്ങളും ലോകകപ്പിനുള്ള ഒരുക്കങ്ങളും സമയത്തിനു മുമ്പുതന്നെ പൂർത്തിയാക്കിയാണ് കോവിഡ് മഹാമാരിക്കാലത്തും ഫുട്ബോൾ ലോകത്തെ മാത്രമല്ല സംഘാടകരെയും ഫിഫയെയും ഞെട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ 2022 ഖത്തർ ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മറ്റി ഫൊർ ഡെലിവറി ആൻഡ് ലെഗസിയുടെ പ്രത്യേക ക്ഷണപ്രകാരം ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങൾ നേരിൽ കാണാൻ കഴിഞ്ഞതായും ജാമിർ വലിയമണ്ണിൽ കൂട്ടിച്ചേർത്തു.