ടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ അല ദേവഗായകൻ പി. ജയചന്ദ്രനെ ആദരിക്കുന്നു. അലയുടെ പെൻസിൽവാനിയ, ന്യൂ യോർക്ക് , ടെക്‌സസ് എന്നീ ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'അനുരാഗനാദധാര' എന്ന പരിപാടിയിൽ ഗാനരചയിതാവ് ശ്രീ ബി കെ ഹരിനാരായണൻ ഭാവഗായകൻ ശ്രീ പി. ജയചന്ദ്രനെ ആദരിക്കും. ശ്രീ സുദീപ് കുമാർ , ശ്രീമതി ചിത്ര അരുൺ എന്നീ പ്രഗത്ഭ ഗായകരുടെ സംഗീത വിരുന്ന് ചടങ്ങിന് മോടികൂട്ടും. 2022 ഫെബ്രുവരി 25നു ഈസ്റ്റേൺ സമയം രാത്രി 9:30 നു ഓൺലൈൻ വഴി നടക്കുന്ന പരിപാടിയിൽ അലയുടെ ദേശീയ പ്രസിഡന്റ് ഷിജി അലക്‌സ് അധ്യക്ഷത വഹിക്കും.

കഴിഞ്ഞ വർഷംശ്രീകുമാരൻതമ്പിയെ അല ആദരിച്ചിരുന്നു.

സൂം വഴി നടക്കുന്ന ഈ ആഘോഷ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ അലയുടെ ഫേസ്‌ബുക്ക് പേജിൽ (https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.