- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭക്ക് വിട; കെ പി എ സി ലളിതയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ബഹറൈൻ
മനാമ: ചലച്ചിത്ര രംഗത്തു വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേഷകമനസ്സിൽ പ്രതിഷ്ട നേടിയ അതുല്ല്യ പ്രതിഭ കെ പി എ സി ലളിതയുടെ വിയോഗത്തിലൂടെ മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത്.
പത്താം വയസ്സിൽ നാടക വേദിയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന് ആറ് പത്തിറ്റാണ്ട് കാലം ഒരു സ്ത്രീ തന്റെ ജീവിത കാലത്തു കടന്നു പോകുന്ന എല്ലാ വ്യത്യസ്തമായ സാഹചര്യങ്ങളും ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ചു പ്രേക്ഷക മനസ്സിൽ കുടുംബത്തിലെ ഒരംഗം എന്ന നിലയിൽ ഇടം നേടിയ അപൂർവ്വ കലാ പ്രതിഭ കൂടിയണ് കെ. പി. എ. സി ലളിത. ചലച്ചിത്ര സഹപ്രവർത്തകരുടെ തീരാ നഷ്ടത്തിലും കുടുംബത്തിന്റെ ദുഃഖത്തിലും പങ്കു ചേരുന്നതായും ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് സൈഫ് അഴിക്കോട് ഉം ജനറൽ സെക്രട്ടറി മുഹമ്മദ് അലി എന്നിവർ അനുശോചന കുറിപ്പിൽ അറിയിച്ചു.
Next Story