- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ 782 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ കോവിഡ് പ്രതിദിന നിരക്കിൽ ആശ്വാസവാർത്ത. ഇന്ന് 782 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,096 പേരാണ് രോഗമുക്തരായത്
രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,74,340 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 8,77,406 പേർക്ക് യുഎഇയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 8,27,067 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,299 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 48,040 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 21,350 പേർക്ക് കൂടി കോവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 24,087,368 കോവിഡ് വാക്‌സിനുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. 100 പേർക്ക് 243.54 ഡോസ് വാക്‌സിനുകൾ എന്ന കണക്കിലാണ് ഇപ്പോൾ യുഎഇയിലെ വാക്‌സിനേഷൻ നിരക്ക്.




