- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീത്തു ജോസഫിന്റെ ആസിഫ് അലി ചിത്രം; 'കൂമൻ' ഷൂട്ടിങ് തുടങ്ങി ആശംസകളുമായ് ആരാധകർ
കൊച്ചി: ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂമൻ'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ കൃഷ്ണ കുമാർ തിരക്കഥയെഴുതിയ ചിത്രം അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് നിർമ്മിക്കുന്നത്.
സിനിമ നിഗൂഢത നിറഞ്ഞ ഒരു ത്രില്ലർ ആയിരിക്കുമെന്നാണ് നേരത്തെ റിലീസ് ചെയ്ത ടൈറ്റിൽ പോസ്റ്റർ നൽകിയ സൂചന. ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ ജീത്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസയുമായി രംഗത്തെത്തുന്നത്. ദൃശ്യം പോലൊരു ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ചിലരുടെ കമന്റുകൾ.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മോഹൻലാൽ നായകനാകുന്ന ചിത്രം '12ത് മാന്റെ' തിരക്കഥാകൃത്ത് കെ ആർ കൃഷ്ണകുമാറാണ് 'കൂമന്റേ'യും രചയിതാവ്. രൺജി പണിക്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തും. ആൽവിൻ ആന്റണിയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈൻ ഡിക്‌സൺ പൊടുത്താസ്. വിഷ്ണു ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രസംയോജനം നിർവഹിക്കുന്നത് വി എസ് വിനായക്. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ. ചിത്രത്തിന്റെ ആർട്ട് രാജീവ് കൊല്ലം. പൊള്ളാച്ചി, മറയൂർ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.




